ഭുവനേശ്വർ: രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്തേകി പിനാക റോക്കറ്റ് സിസ്റ്റത്തിന്റെ നൂതന പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിൽ നിന്നാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചതാണിത്.
ആറ് റോക്കറ്റുകളുടെ പരീക്ഷണമാണ് ഡി.ആർ.ഡി.ഒ ബുധനാഴ്ച വിജയകരമായി പൂർത്തിയാക്കിയത്. നിലവിലുള്ള പിനാക എംകെ-1 റോക്കറ്റിന്റെ പരിഷ്കരിച്ച പതിപ്പായാണ് പുതിയ പിനാക റോക്കറ്റ് സൈന്യത്തിന്റെ ഭാഗമാകുന്നത്.
പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറിൽ നിന്ന് 48 സെക്കൻഡിൽ 12 റോക്കറ്റുകൾ വിക്ഷേപിക്കാം. റോക്കറ്റ്, മൾട്ടി ട്യൂബ് ലോഞ്ചർ വാഹനം, ലോഡർ വാഹനം, കമാൻഡ് പോസ്റ്റ് വാഹനം എന്നിവ ഉൾപ്പെടുന്നതാണ് പിനാക എംബിആർഎസ് (മൾട്ടി ബാരലൽ റോക്കറ്റ് സിസ്റ്റം). 60 കിലോമീറ്ററാണ് പിനാക എം.കെ 2 മിസൈിലിന്റെ ദൂരപരിധി.
നേരത്തെയുള്ള പിനാക റോക്കറ്റിനെക്കാൾ നീളം കുറച്ച്, കൂടുതൽ ദൂരപരിധി കൈവരിക്കാൻ സാധിക്കുന്ന റോക്കറ്റ് യാഥാർഥ്യമാക്കാനാണ് പിനാകയുടെ നൂതന പതിപ്പ് വികസിപ്പിച്ചത്. പുണെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡിആർഡിഒയുടെ ലബോറട്ടറിയായ എ.ആർ.ഡി.ഇ, എച്ച്.ഇ.എം.ആർ.എൽ എന്നിവയാണ് റോക്കറ്റിന്റെ രൂപകൽപനയും നിർമാണവും പൂർത്തീകരിച്ചത്.
content highlights:Advanced version of Pinaka Rocket System successfully test-fired
Published: 04 Nov 2020, 07:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented