ന്യൂഡൽഹി: ഇന്ത്യൻപൗരത്വം നേടുന്നതിനുമുൻപേ വോട്ടർപട്ടികയിൽ സോണിയാഗാന്ധിയുടെ പേരുൾപ്പെടുത്തിയെന്നാരോപിച്ചുള്ള പരാതിയിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് പോലീസിനോടാവശ്യപ്പെട്ട് ഡൽഹി റൗസ് അവന്യൂ കോടതി. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ജോഷിയാണ് ഉത്തരവിട്ടത്.
സോണിയക്കെതിരായ ബി.ജെ.പി. ആരോപണത്തിനുപിന്നാലെ വികാസ് ത്രിപാഠിയെന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. ഹർജി നവംബർ 28-ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞവർഷം സെപ്റ്റംബറിൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഹർജി തള്ളിയതിനെതിരായ അപ്പീലിന്മേൽ ഹർജി വീണ്ടും പരിഗണിക്കാൻ ഈ സെപ്റ്റംബറിൽ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു.
1983-ൽ ഇന്ത്യൻ പൗരത്വം കിട്ടുന്നതിനു മൂന്നുവർഷംമുൻപ് 1980-ൽ ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടർപട്ടികയിൽ സോണിയാഗാന്ധിയുടെ പേരുണ്ടായിരുന്നെന്നാണ് ആരോപണം. ഹർജി രാഷ്ട്രീയപ്രേരിതമാണെന്നാണ് സോണിയയുടെ നിലപാട്.
Content Highlights: Delhi Rouse Avenue Court asks police for an action-taken report on Sonia Gandhi's voter list inclusion plea., Petitioner Vikas Tripathi claims her name was in the 1980 voter list before she acquired Indian citizenship in 1983., The petition was previously dismissed but reinstated by a sessions court., Sonia Gandhi maintains the petition is politically motivated., The case is scheduled for further hearing on November 28.
Published: 19 Nov 2026, 07:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented