പ്രതീകാത്മകചിത്രം
ന്യൂഡല്‍ഹി: 1991-ല്‍ നൂറുരൂപ കൈക്കൂലി വാങ്ങിയ കേസില്‍ റിട്ട. റെയില്‍വേ ജീവനക്കാരനായ 82-കാരന് ഒരുവര്‍ഷം തടവുശിക്ഷ. ലഖ്‌നൗവിലെ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷവിധിച്ചത്. പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവുവേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.
ശിക്ഷയിളവ് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹര്‍ജി പരിഗണിച്ച ജഡ്ജ് അജയ് വിക്രം സിങ് പറഞ്ഞു. കേസില്‍ മുമ്പ് രണ്ടുദിവസം ജയിലില്‍ക്കഴിഞ്ഞിട്ടുണ്ടെന്ന വാദവും അംഗീകരിച്ചില്ല.
രാം നാരായണ്‍ വര്‍മ എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. നോര്‍ത്തേണ്‍ റെയില്‍വേയില്‍ ലോക്കോ പൈലറ്റായിരുന്ന രാം കുമാര്‍ തിവാരി എന്നയാളാണ് പരാതി നല്‍കിയത്. മെഡിക്കല്‍ പരിശോധന നടത്താന്‍ 150 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നതായിരുന്നു കേസ്.
നൂറുരൂപ നല്‍കിയശേഷം തിവാരി പരാതി നല്‍കുകയായിരുന്നു. 1992-ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Content Highlights: 82-year-old gets year in jail for Rs 100 bribe he took 32 years ago
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..