
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിൽ റോഡ് പരിശോധനയ്ക്കിടെ ഡൽഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി പർവേഷ് വർമ ആംആദ്മി പ്രവർത്തകൻ്റെ കരണത്തടിച്ചതായി പരാതി. പുതിയതായി നിർമിച്ച റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി തിലക് നഗർ എ.എ.പി എം.എ.എൽ ജർനൈൽ സിങ് മന്ത്രിയോട് തർക്കിക്കുന്ന ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്യാൻ ശ്രമിച്ച ജർനൈൽ സിങ്ങിൻ്റെ പേഴ്‌സണൽ അസിസ്റ്റന്റ് സാഹിബ് സിങ്ങിനെയാണ് മന്ത്രി ആക്രമിച്ചത്.
മന്ത്രിയുടെ റോഡ് പരിശോധനയ്ക്കിടെ, ടാർ പാളികൾ കഷണങ്ങളായി ഇളകിപ്പോരുന്ന ദൃശ്യങ്ങൾ എം.എ.എൽ പരസ്യമായി കാണിച്ചു. 15 വർഷമായി ആംആദ്മി സർക്കാർ ചെയ്യാത്ത കാര്യമാണ് ഞങ്ങൾ ചെയ്യുന്നതെന്ന് മന്ത്രി ന്യായീകരിച്ചപ്പോൾ, റോഡ് 15 മണിക്കൂർ പോലും നിലനിൽക്കില്ലെന്ന് എംഎൽഎ തിരിച്ചടിച്ചു. പിന്നീട് ഇരുവരും വാക്കേറ്റമായി.
ഇതിനിടെ, സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീം ചെയ്യുകയായിരുന്ന സാഹിബ് സിങ്ങിന് നേരെ മന്ത്രി തിരിയുകയായിരുന്നു. മന്ത്രി തന്റെ ഇടതുകൈകൊണ്ട് ഫോൺ തട്ടിയെടുക്കുകയും വലതു കൈകൊണ്ട് സാഹിബിൻ്റെ മുഖത്തടിക്കുകയും ചെയ്തു. വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ അത് തെളിവായി കാണിച്ച് സാഹിബ് സിങ് പോലീസിൽ പരാതി നൽകി. മന്ത്രിക്കൊപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും തള്ളിമാറ്റിയെന്നും സാഹിബ് പരാതിയിൽ പറയുന്നു.
സംഭവത്തിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതിഷേധം അറിയിക്കുകയും മന്ത്രി പർവേഷ് വർമ്മയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സമാജ്‌വാദി പാർട്ടിയും സംഭവത്തെ അപലപിച്ചു. എന്നാൽ, എ.എ.പി പ്രവർത്തകർ തന്റെ കുടുംബത്തെ അധിക്ഷേപിച്ചതിനെ തുടർന്നാണ് താൻ പ്രകോപിതനായതെന്നാണ് മന്ത്രി പർവേഷ് വർമയുടെ വാദം.
Content Highlights: Delhi PWD Minister Parvesh Verma slapped an AAP MLA's assistant during a road inspection in Tilak Nagar., The incident occurred while inspecting poor-quality road construction exposed by AAP MLA Jarnail Singh., A police complaint was filed by the victim, Sahib Singh, detailing physical assault and threats., Former Delhi Chief Minister Arvind Kejriwal demanded the immediate arrest of the minister., Minister Parvesh Verma defended his actions by claiming AAP workers abused his family.
Published: 27 Sept 2026, 07:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented