ചെന്നൈ: കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 41 പേരെ അനുസ്മരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ദുരന്തം ഉണങ്ങാത്ത മുറിവാണെന്നും മായാത്ത വേദനയാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികമാധ്യമായ എക്‌സിലെ കുറിപ്പിലൂടെയായിരുന്നു വിജയുടെ പ്രതികരണം. 2025 സെപ്റ്റംബർ 27-നാണ് കരൂരിൽ ടിവികെ റാലി നടന്നിടത്ത് തിക്കുംതിരക്കുമുണ്ടായി 41 പേർ മരിച്ചതും നിരവധിപേർക്ക് പരിക്കേറ്റതും.
‘എന്റെ ഹൃദയത്തിൽ വസിക്കുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ. ഇതേ ദിവസം, അതായത് 2024 സെപ്റ്റംബർ 27- എന്റെ ജീവിതത്തിലും കരൂരിലെ നമ്മുടെ ബന്ധുക്കളുടെ ജീവിതത്തിലും തമിഴ്‌നാട്ടിലെ സഹോദരങ്ങളുടെ ഹൃദയങ്ങളിലും ഉണങ്ങാത്ത മുറിവായും മായാത്ത വേദനയായും ദുഃഖകരമായ ഒരു സംഭവമായും മാറിയ ദിവസം’, എന്നായിരുന്നു വിജയിന്റെ കുറിപ്പ്.
ദുരന്തം, മരിച്ചവരുടെ കുടുംബത്തിനും ടിവികെയ്ക്കും വാക്കുകൾക്ക് അതീതമായ ദുഃഖമാണ് അവശേഷിപ്പിച്ചതെന്നും വിജയ് കൂട്ടിച്ചേർത്തു. മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
Content Highlights: Tamil Nadu CM Vijay remembered the 41 victims on the first anniversary of the Karur tragedy., The tragedy occurred during a TVK rally on September 27, 2025, due to a stampede., Vijay described the incident as an unhealing wound and unforgettable pain for the families.
Published: 27 Sept 2026, 05:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented