ന്യൂഡല്‍ഹി: 1991-ല്‍ നൂറുരൂപ കൈക്കൂലി വാങ്ങിയ കേസില്‍ റിട്ട. റെയില്‍വേ ജീവനക്കാരനായ 82-കാരന് ഒരുവര്‍ഷം തടവുശിക്ഷ. ലഖ്‌നൗവിലെ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷവിധിച്ചത്. പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവുവേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.

To advertise here,

ശിക്ഷയിളവ് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹര്‍ജി പരിഗണിച്ച ജഡ്ജ് അജയ് വിക്രം സിങ് പറഞ്ഞു. കേസില്‍ മുമ്പ് രണ്ടുദിവസം ജയിലില്‍ക്കഴിഞ്ഞിട്ടുണ്ടെന്ന വാദവും അംഗീകരിച്ചില്ല.

രാം നാരായണ്‍ വര്‍മ എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. നോര്‍ത്തേണ്‍ റെയില്‍വേയില്‍ ലോക്കോ പൈലറ്റായിരുന്ന രാം കുമാര്‍ തിവാരി എന്നയാളാണ് പരാതി നല്‍കിയത്. മെഡിക്കല്‍ പരിശോധന നടത്താന്‍ 150 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നതായിരുന്നു കേസ്.

നൂറുരൂപ നല്‍കിയശേഷം തിവാരി പരാതി നല്‍കുകയായിരുന്നു. 1992-ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.