തിരുവനന്തപുരം: ആക്സിഡന്റ് കേസ് രേഖകളുടെ പകർപ്പ് നൽകുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസറെ വിജിലൻസ് പിടികൂടി. വിജിലൻസിന്റെ 'പ്രോജക്ട് സീറോ' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ട്രാപ്പ് ഓപ്പറേഷനിലാണ് ഉദ്യോഗസ്ഥൻ വലയിലായത്.

To advertise here,

തിരുവനന്തപുരം നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസറും തിരുവനന്തപുരം കോലിയക്കോട് കാപ്പിച്ചിറ സ്വദേശിയുമായ ബിജു. ജി. ബി (53) ആണ് പിടിയിലായത്.

കേസിന്റെ ആവശ്യത്തിനായി സ്റ്റേഷന് പുറത്തുവെച്ച് വക്കീലിന്റെ കയ്യിൽ നിന്നാണ് ഇയാൾ പണം വാങ്ങിയതെന്നാണ് പ്രാഥമിക വിവരം.അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.