
ഹൈദരാബാദ്: മോമോസ് കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചു. രേഷ്മ ബീഗം (33) ആണ് മരിച്ചത്. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലാണ് സംഭവം. ഇതേ കടയില്‍ നിന്ന് മോമോസ് കഴിച്ച രേഷ്മയുടെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ ചികിത്സയിലാണ്.
ബന്‍ജാര ഹില്‍സിന് സമീപമുള്ള നന്ദി നഗറിലെ തെരുവുകച്ചവടക്കാരനില്‍ നിന്നാണ് രേഷ്മയും കുട്ടികളും മോമോസ് വാങ്ങിക്കഴിച്ചത്. കഴിച്ചതിന് ശേഷം രേഷ്മയ്ക്ക് ഛര്‍ദ്ദിയും വയറിളക്കവും വയറുവേദനയും ഉണ്ടായി. ആരോഗ്യനില വഷളായതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇവരുടെ കുട്ടികള്‍ ചികിത്സയിലാണ്.
രേഷ്മയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ബന്‍ജാര ഹില്‍സ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 15 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പോലീസ് പറഞ്ഞതെങ്കിലും മോമോസ് കഴിച്ച 60-ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് പ്രദേശവാസികള്‍ പറയുന്നത്.
കടയുടമയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെയാണ് ഇയാള്‍ കട നടത്തിയത് എന്ന് അന്വേഷണത്തിൽ കണ്ടെത്തി. കടയില്‍ നിന്നുള്ള ഫുഡ് സാമ്പിളുകള്‍ വിശദമായ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
Content Highlights: Hyderabad Woman Dies After Eating Momos from Street Vendor, 15 Admitted in Hospital
Published: 30 Oct 2024, 12:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented