വിശദമായ പരിശോധനയ്ക്ക് ശേഷമേ മരണകാരണം സ്ഥിരീകരിക്കാന് കഴിയൂ എന്ന് പോലീസ് പറഞ്ഞു

ന്യൂഡൽഹി: ദമ്പതിമാരും മൂന്ന് കുട്ടികളുമുൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്രേറ്റർ നോയിഡയിലെ റബുപുര മേഖലയിലെ നാഗ്ല ശ്രീ പദം ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് അഞ്ചുപേരേയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല.
മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലഡ്ഡു (11), മിഷ്ടി (ഏഴ്), സാക്ഷത് (മൂന്ന്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് റബുപുര പോലീസ് സ്റ്റേഷനിൽ മൃതദേഹങ്ങൾ കണ്ടതായി വിവരം ലഭിച്ചത്. തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫോറൻസിക് സംഘവും പോലീസ് ഫീൽഡ് യൂണിറ്റും പരിശോധന നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.
മഹേഷും ലളിതയും മക്കളും കഴിഞ്ഞ രാത്രി നൂഡിൽസ് കഴിച്ചിരുന്നു എന്നാണ് കുടുംബാംഗങ്ങളും അയൽവാസികളും നൽകിയ പ്രാഥമിക വിവരം. പിറ്റേന്ന് രാവിലെയാണ് അഞ്ചുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചവരുടെ വായിൽനിന്ന് നുര വന്നിരുന്നതായും റിപ്പോർട്ടുണ്ട്.
പോസ്റ്റുമോർട്ടം പരിശോധനയ്ക്കും മറ്റ് ശാസ്ത്രീയ പരിശോധനകൾക്കും ശേഷമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പോലീസ് അറിയിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
Content Highlights: Five members of a family, including a couple and their three children, were found dead in their Greater Noida home under mysterious circumstances, with authorities investigating potential food poisoning.
Published: 17 Oct 2026, 02:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented