അമ്പോ! എന്തൊരു മാറ്റം; പുതുപുത്തന്‍ ലുക്കില്‍ 20 വര്‍ഷം പഴക്കമുള്ള വീട്


ജെസ്ന ജിന്റോ

20 വര്‍ഷം മുമ്പ് പണിത വീടാണ് കാലോചിതമായി പുതുക്കി പണിതിരിക്കുന്നത്.

കോഴിക്കോട് നരിക്കുനി സ്വദേശി സുരേന്ദ്രന്റെ പുതുക്കി പണിത വീട്

കാറ്റും വെളിച്ചവും കടക്കാത്ത അകത്തളം. നിന്ന് തിരിയാന്‍ സ്ഥലമില്ലാത്ത, സാധനങ്ങള്‍ അടുക്കും ചിട്ടയോടും കൂടി എടുത്തുവെക്കാന്‍ സൗകര്യമില്ലാത്ത മുറികള്‍. ഇതിനൊരു പരിഹാരം കണ്ടെത്തുന്നതിനാണ് കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിയായ സുരേന്ദ്രനും കുടുംബവും തങ്ങളുടെ വീട് പുതുക്കിപ്പണിയാന്‍ തീരുമാനിക്കുന്നത്. പുതുക്കിപ്പണിത് കഴിഞ്ഞപ്പോള്‍ വീട് പഴയ വീടല്ലെന്ന് നാട്ടുകാരും ബന്ധുക്കളും ഒരേ സ്വരത്തില്‍ പറഞ്ഞു.

20 വര്‍ഷം മുമ്പ് പണിത വീടാണ് കാലോചിതമായി പുതുക്കി പണിതിരിക്കുന്നത്. ഇത്രപഴക്കമുള്ള വീടായതിനാല്‍ മുറികളിലെ സൗകര്യക്കുറവാണ് വീട് പുതുക്കിപ്പണിയാം എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. കൂടാതെ, വീടിന്റെ എക്‌സ്റ്റേണല്‍ വ്യൂ സമകാലീനശൈലിയിലേക്ക് മാറ്റണമെന്നതും ഒരു പ്രധാനപ്പെട്ട ആവശ്യമായിരുന്നു. വീടിനുള്ളിലെ എല്ലാ മുറികളും വിശാലമാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതായി ചെയ്ത മാറ്റം. പരമാവധി വായുവും സൂര്യപ്രകാശവും വീടിനുള്ളിലേക്ക് എത്തിക്കുന്ന തരത്തില്‍ പ്ലാന്‍ മോഡിഫൈ ചെയ്തു. ഇതിനായി വലിയ ജനാലകള്‍ കൊടുത്തു.

പഴയ ഘടനയില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെയാണ് വീടിന് 'ന്യൂജെന്‍' ലുക്ക് നല്‍കിയിരിക്കുന്നത്. ആകെ അഞ്ച് കിടപ്പുമുറികളാണ് ഈ വീടിനുള്ളത്. ഗ്രൗണ്ട് ഫ്‌ളോറില്‍ രണ്ട് കിടപ്പുമുറികളും ഫസ്റ്റ് ഫ്‌ളോറില്‍ മൂന്നും. ഫസ്റ്റ് ഫ്‌ളോറില്‍ പുതിയതായി ഫാമിലി ലിവിങ് ഏരിയ കൂടി നല്‍കിയിട്ടുണ്ട്. പുതുമോടിയിലേക്ക് മാറിയപ്പോള്‍ 1576 ചതുരശ്ര അടി വിസ്തീര്‍ണമുണ്ടായിരുന്ന വീട് 2341 ചതുരശ്ര അടിയായി മാറി.

കോണ്‍ക്രീറ്റ് സ്റ്റെയര്‍കേസായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഇത് മാറ്റി പകരം സ്റ്റീലും വുഡും ഉപയോഗിച്ച് പുതിയ സ്റ്റെയര്‍ നിര്‍മിച്ചു. ഹാന്‍ഡ് റെയിലിന്റെ മുകള്‍ വശം വുഡ് കൊടുത്തു. ഇത് വീടിന് ഒരു ക്ലാസിക് ലുക്ക് നല്‍കി. സ്റ്റെയര്‍കേസിന്റെ ഭാഗത്ത് നേരത്തെ ജനലുകളൊന്നുമുണ്ടായിരുന്നില്ല. ഇവിടെ വിശാലമായ പുതിയ ജനല്‍ സ്ഥാപിച്ചു. വെര്‍ട്ടിക്കല്‍ വിന്‍ഡോസാണ് ഇവിടെ നല്‍കിയത്. പടിഞ്ഞാറ് അഭിമുഖമായാണ് ഇത് വരുന്നത്. ഇതിന് നേരെ എതിര്‍വശത്ത് കിഴക്ക് വശത്തിന് അഭിമുഖമായി മറ്റൊരു ജനല്‍ നല്‍കിയിട്ടുണ്ട്. ഇത് വീടിനകം എപ്പോഴും ശുദ്ധവായു ഉറപ്പുവരുത്തുന്നു.

നേരത്തെ എല്ലാ മുറികളും ചുമര് കെട്ടി വേര്‍തിരിച്ചിരിക്കുകയായിരുന്നു. ഇതില്‍ ആവശ്യമില്ലാത്തതെല്ലാം ഒഴിവാക്കി വീടിനകം ഓപ്പണ്‍ സ്റ്റൈലിലാക്കി.

എല്ലാ കിടപ്പുമുറികളും ടോയ്ലറ്റ് അറ്റാച്ചഡ് ആക്കി മാറ്റി. വലിയ ജനലുകള്‍ നല്‍കി കിടപ്പുമുറികളിലെല്ലാം സൂര്യപ്രകാശം ആവശ്യത്തിന് ലഭ്യമാക്കി.

പഴയവീട്ടിലെ അടുക്കളയുടെ സ്ഥാനം തന്നെ മാറ്റിയെടുത്തു പുതിയതാക്കിയപ്പോള്‍. അടുക്കള മുന്‍വശത്തേക്ക് കൊണ്ടുവരുകയും മോഡുലാര്‍ കിച്ചന്‍ ഉള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

വീടിന്റെ മുന്‍വശത്തെ വരാന്ത നേരത്തെ ഗ്രില്ല് വെച്ച് മറച്ചതായിരുന്നു. ഇത് മുഴുവനായും എടുത്ത് മാറ്റി ഓപ്പണ്‍ സ്റ്റൈലില്‍ കൊടുത്തു. ഇവിടെ ചെടികള്‍ നല്‍കി കൂടുതല്‍ മനോഹരമാക്കി.

ഡൈനിങ് ഏരിയയില്‍ വുഡന്‍ ടോപ്പില്‍ ബേ വിന്‍ഡോ നല്‍കി. ഫസ്റ്റ് ഫ്‌ളോറിലെ ഒരു കിടപ്പുമുറിയിലും ഇപ്രകാരം ബേ വിന്‍ഡോ കൊടുത്തിട്ടുണ്ട്. ഏറ്റവും ലളിതമായ ഇന്റീരിയര്‍ വര്‍ക്കുകളാണ് പുതിയ വീടിന് സ്വീകരിച്ചിരിക്കുന്നത്.

ജിപ്‌സവും കോണ്‍ക്രീറ്റ് ഫിനിഷുള്ള മൈക്കയും ഉപയോഗിച്ചാണ് സീലിങ് വര്‍ക്കുകള്‍ പ്രധാനമായും ചെയ്തിരിക്കുന്നത്. എല്ലാ കിടപ്പുമുറിയിലും സീലിങ് ചെയ്തിട്ടുണ്ട്. വളരെ ലളിതമായാണ് ഇത് നല്‍കിയിരിക്കുന്നത്. വുഡന്‍ ബോര്‍ഡര്‍ വെച്ചിട്ടാണ് ഇത് ചെയ്തിരിക്കുന്നത്. കിടപ്പുമുറിയില്‍ വാള്‍ പാനലിങ് ഒഴിവാക്കി ലളിതമായാണ് ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്തു. മള്‍ട്ടിവുഡും പ്ലൈവുഡും ഉപയോഗിച്ചാണ് കിച്ചനിലെ കബോഡുകള്‍ ചെയ്തിരിക്കുന്നത്. കിച്ചനിലെ കൗണ്ടര്‍ ടോപ്പ് ഗ്രാനൈറ്റാണ് നല്‍കിയിരിക്കുന്നത്.

നേരത്തെയുണ്ടായിരുന്ന ബാല്‍ക്കണി പുതിയ രീതിയിലേക്ക് മാറ്റി പണിതു. വീടിന് രണ്ട് വശത്തുനിന്നും വ്യൂ ഉള്ളതുകൊണ്ട് അത് പരമാവധി ലഭിക്കുന്ന വിധമാണ് L ആകൃതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇവിടെ എം.എസിന്റെ വുഡന്‍ വെര്‍ട്ടിക്കല്‍ ലൂവേഴ്‌സ് നല്‍കിയിരിക്കുന്നു. ഒപ്പം ഇലച്ചെടികള്‍ നല്‍കി മനോഹരമാക്കിയിരിക്കുന്നു.

ഇന്റീരിയറില്‍ മാത്രമല്ല, എക്സ്റ്റീരിയറിലും കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വീടിന്റെ പഴയ രൂപഘടന മുഴുവനും പൊളിച്ച് കളയാതെ ഏറെക്കുറെ നിലനിര്‍ത്തിയ ശേഷം മുഖവാരം ആധുനികരീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു. ഇതിനായി ചില സ്ഥലങ്ങളില്‍ ക്ലാഡിങ്ങും ഷോ വാളുകളും നല്‍കി. നേരത്തെ സ്‌ളോപ് റൂഫും ചെരിഞ്ഞ സണ്‍റൂഫുകളുണ്ടായിരുന്നു. ഇത് പൂര്‍ണമായും പൊളിച്ച് കളഞ്ഞ് വീടിന് ബോക്‌സ്‌ടൈപ്പ് ലുക്ക് നല്‍കി.

തന്തൂര്‍ സ്റ്റോണ്‍ ആണ് മുറ്റത്ത് വിരിച്ചു. പഴയവീടിന് കാര്‍പോര്‍ച്ച് ഉണ്ടായിരുന്നില്ല. വീടിനോട് ചേര്‍ന്ന് തന്നെ പോര്‍ച്ച് കൂടി കൂട്ടിച്ചേര്‍ത്തു.

Project Details

Owner : Surendran

Location : Narikuni, Kozhikode

Architect : Mujeeb Rahman

Architectural firm : MEADOWBROWN ARCHITECTURE, 15/539, Vappolithazham, Kozhikode

Ph : 9846905585

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക......

Content Highlights: renovated house, kerala home designs, homeplans, myhome, veedu

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented