ഗോശാലഭാവനയ്ക്ക് ചിതമൊത്ത് ഗോഗൃഹം

To advertise here,

സേവ പോലെ ഭവനത്തിൽ നോക്കിടാൻ

ദേവ വീഥിയിടപെട്ടു ഭവ്യമായി

ആവതുള്ള പദമൊത്തു വയ്ക്കണംവിശിഷ്യാ കേരളത്തിൽ എല്ലാ വീടുകളിലും കന്നുകാലികൾ ഉണ്ടായിരുന്ന ഒരു കാലം. ഏറെ പുറകിലേക്ക് നോക്കാതെ തന്നെ നമുക്കുകാണാം കന്നുകാലികളെ കൊണ്ടു ഉപജീവനം കഴിയുന്ന എത്രയോ കുടുംബങ്ങൾ ഇന്നും നമുക്കിടയിലുണ്ട്. ക്ഷീരകർഷകർ എന്നു വിവക്ഷിക്കുമ്പോൾ ഒരു പക്ഷെ, ഒന്നോ രണ്ടോ പശുക്കളെ വളർത്തി അതിലെ ആദായം കൊണ്ടു കുടുംബം പോറ്റുന്നവർ എന്നർത്ഥമില്ല. അതിനേക്കാൾ കൂടുതൽ മുതൽ മുടക്കുള്ളവരാകണം ക്ഷീരകർഷകർ. ഒരു പക്ഷെ പരിപാലനത്തിന് ഭൃത്യന്മാരെ ഉപയോഗിക്കേണ്ടി വരുന്നവർ ആകണം ക്ഷീരകർഷകർ.

ഇവിടെ പ്രതിപാദ്യ വിഷയം അരവയറുണ്ണാൻ ഒന്നോ രണ്ടോ പശുക്കളെ വളർത്തുന്ന രാവിലെയും വൈകിട്ടും ചോറ്റുപാത്രത്തിൽ, പാലുമായി വീട്ടിലെത്തുന്ന സാധാരണക്കാരെയാണ്. നിറം പിടിച്ചതിനേക്കാൾ കറപിടിച്ച ജീവിതം നയിക്കുന്നവർ പകലന്തിയോളം പശുക്കളെ മേയ്ക്കുന്നവർ ഒഴിഞ്ഞ വയലിൽ കഴുത്തോളം വെള്ളത്തിൽ നിന്നും പുല്ലുചെത്തി അത് കരയ്ക്കടുപ്പിച്ച് സൈക്കിളിന്റെ പുറകിലോ തലയിലോ ചുമന്ന് ഉച്ചയോടെ വീട്ടിലെത്തുന്നവർ. അത് പശുക്കൾക്ക് വീതം വച്ച് കൊടുത്ത്  ചോറുണ്ണാൻ ഇരിക്കുന്നവർ. ഊണ് കഴിഞ്ഞാൽ ഉറങ്ങാൻ നേരമില്ല. പശുക്കളെ കുളിപ്പിക്കണം ശേഷം വേണം പശുവിനെ കറക്കുവാൻ. അതും കഴിഞ്ഞ് ചെറുതും വലുതുമായ കുടുംബംഗങ്ങൾ പാലുമായി വീടുകളിലേക്ക്  ശേഷം റേഷൻ കടയിലേക്ക് പലചരക്ക് കടയിലേക്ക് പുളിയരി പിണ്ണാക്ക് മുതലായവയും വാങ്ങി അന്തിക്ക് വീട്ടിലെത്തിയാലും പിന്നെയും ജോലി ബാക്കി. വീട്ടിൽ പശുവിനെ വളർത്തുന്നത് ഒരഭിമാനമായിരുന്നു നമുക്ക്.

വീടിനോളം പ്രാധാന്യം, പശുക്കളുടെ വീടായ തൊഴുത്തിനും ലഭിച്ചു. വയ്‌ക്കോൽ തുറുക്കൾ (തുറു) വീടിന്റെ സാംസ്‌ക്കാരിക ഭാഗമായി. എന്നാൽ ഇന്നു പൈക്കളും തുറുവും  അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ജീർണ്ണിച്ചു പോയ ഒരുത്തമ സംസ്‌കാരത്തിന്റെ അവശിഷ്ടമായി ചിലയിടങ്ങളിൽ മോക്ഷം കിട്ടാതെ തൊഴുത്തുകൾ മാത്രം അവശേഷിക്കുന്നു.

ഭാരതിയ വാസ്തുശാസ്ത്രം വളരെ ഗൗരവമായി കണ്ടിരുന്ന ഗൃഹമായിരുന്നു തൊഴുത്ത്. വീടിനൊപ്പം തന്നെ പ്രാധാന്യമായിരുന്നു തൊഴുത്തിനും. തൊഴുത്തുമായി ബന്ധപ്പെട്ട വാസ്തു വിഷയങ്ങൾ വീട്ടിൽ നിലവിളക്ക് തെളിയിച്ചാൽ അത് പശുക്കൾക്ക് കാണണം. അതായത് തൊഴുത്ത് കിഴക്ക് വശത്തായിരിക്കുന്നതാണ് ഉത്തമം. പശു പടിഞ്ഞാറേക്ക് നിൽക്കണം. അപ്പോൾ നിലവിളക്ക് കാണാം. ശാസ്ത്രിയമായിപ്പറഞ്ഞാൽ പശുവിന്റെ അകിടിന് സുര്യ പ്രകാശം ഏൽക്കണം ' ആദിത്യേ ഗോമന്ദിരമശസ്തി ' എന്ന പ്രമാണവും തൊഴുത്ത് കിഴക്ക് ഭാഗത്ത് ആദിത്യ ഭാഗത്ത് തന്നെ ഉത്തമം എന്ന് തെളിയിക്കുന്നു. പുരയിടത്തിനെ, പരമ ശായികപ്രകാരം ( 9 * 9 ) ഒൻപത് പദങ്ങളായിത്തിരിച്ചാൽ കിഴക്ക് ഭാഗത്ത് വടക്ക് നിന്നും അഞ്ചാമത്തെ പദമാണ് ആദിത്യപദം. പക്ഷെ അങ്ങനെ ചിന്തിച്ചാൽ, സൂത്ര ചിന്തയിൽ കിഴക്ക് നിന്നും പടിഞ്ഞാറേയ്ക്ക് പോകുന്ന ബ്രഹ്‌മസൂത്രം കടന്നു പോകുന്നതും ഈ പദത്തിലുടെത്തന്നെ.

ഇത് വേധം എന്ന ദോഷത്തിൽ എത്തുന്നു. വളരെ വിനാശകരമായ ഭവിഷ്യത്താവും ഫലം. മാത്രവുമല്ല, ആദിത്യ പദത്തിൻ നേരെ തന്നെയാൺ ബ്രഹ്‌മ സ്ഥാനത്തിന്റെ മധ്യവും. അപ്പോൾ തൊഴുത്ത്. സ്ഥാനം കാണുമ്പോൾത്തന്നെ തൊഴുത്തിന്റെ മധ്യവും. ബ്രഹ്‌മ സൂത്രവും ഒന്നാവാതെയും ബ്രഹ്‌മ സ്ഥാനത്തിന്റെ മധ്യത്തിൽ തൊഴുത്തിന്റെ മധ്യം എത്താതെയും ശ്രദ്ധിച്ചു വേണം സ്ഥാനം കാണുവാൻ ഗൃഹത്തിന്റെ മധ്യവും തൊഴുത്തിന്റെ മധ്യവും കിണറ് അല്ലെങ്കിൽ കുളം എന്നിവയുടെ മധ്യവും പരസ്പ്പരം വേധിക്കാത്ത തരത്തിൽ വേണം തൊഴുത്ത് നിർമ്മിക്കുവാൻ.

ഒരു പുരയിടത്തിന്റെ ഏത് ഭാഗത്തും തൊഴുത്ത് പണിയാം. എന്നാൽ കിഴക്കിൻ പറഞ്ഞതു പോലെ ഓരോ ദിക്കിലും ഓരോരോ സ്ഥാനങ്ങൾ ഉണ്ട്. തെക്ക് വശം, വാസ്തു പരമായി ഗുണപ്രദം അല്ലെങ്കിലും, കാളയ്ക്കുള്ള പുര പണിയാം. 'വായ വ്യാം പശു മന്ദിരം ' എന്ന പ്രമാണ പ്രകാരം വടക്കു പടിഞ്ഞാറു ഭാഗത്തും സ്ഥാനം ഉണ്ട്. പക്ഷെ അത് ശാസ്ത്ര യുക്ത്യാ കണ്ടു പിടിക്കണം. 'ഗോശാലേന്ദ്ര ജലേശയോ' എന്ന പ്രമാണ പ്രകാരം തൊഴുത്തിൻ സ്ഥാനം കിഴക്കും പടിഞ്ഞാറും അത്യുത്തമം ഉത്തമം എന്ന് വിധിക്കാവുന്നതാണ്. പശുത്തൊഴുത്തിന് വൃഷയോനിയാണ് ഉത്തമം.

ഗൃഹനാഥന്റെ കൈമുഴം അളവുകൊണ്ട് തൊഴുത്തിന്റെ നീളവും വീതിയും അളന്ന് തമ്മിൽ കുട്ടി 8 കൊണ്ട് ഹരിച്ചാൽ 1 ശിഷ്ടം വന്നാൽ പശു നാശം 2 വന്നാൽ പശു രോഗം 3 വന്നാൽ പശു ലാഭം 6 വന്നാൽ പശു ലാഭം 8 വന്നാൽ വളരെയധികം പശുക്കൾ എന്നിങ്ങനെയാണ് ഫലങ്ങൾ. മാത്രമല്ല തൊഴുത്ത്, യാതോരു സൂത്രങ്ങളെയും വേധിക്കരുത് പശുക്കൾ ഇറങ്ങുന്നതും കയറുന്നതും രജ്ജുക്കളിൽ കുടി ആവരുത്. ഏറ്റവും നല്ല മുഹൂർത്തത്തിൽ വേണം തൊഴുത്ത് സ്ഥാപിക്കുവാൻ. നവ ദോഷങ്ങൾ ഒന്നും തന്നെയുണ്ടാവരുത്. വിജ്ഞാനപ്രദമാണ് വാസ്തുശാസ്ത്രം.

അത് ഗുരു ശിഷ്യ പരമ്പരയിലുടെ, കടന്നു പോകുന്നു. ഗുരുവിൽ നിന്നും മനസ്സിലാക്കി വേണം ഈ ശാസ്ത്രം പ്രയോഗത്തിൽ വരുത്തുവാൻ. ഇന്നയിടത്ത് ഇന്നത് പാടില്ല എന്നതിനേക്കാൾ അവിടെ എങ്ങനെ ആകാം എന്ന വാസ്തു വിദഗ്ദ്ധ ഗുരുവിൽ നിന്ന് മാത്രം ലഭ്യം. ഒരു പക്ഷെ ഗുരു ശിഷ്യ ബന്ധത്തിലെ ഏറ്റവും വലിയ വിഘാതം ഇന്ന് പുസ്തകമാണ്. അറിവിനെ നിക്ഷേധിക്കുകയല്ല. മറിച്ച്, വിഷയത്തിലെ അവബോധം ഗുരുവിൽ നിന്നു മാത്രമേ ലഭിയ്ക്കു, എന്ന് സത്യം അറിയിക്കുകയാണ് .

ഓം ശ്രീ ഗുരുവേ നമ:

ഓം ഗും ഗുരുഭ്യോ നമ:രുദ്ര ശങ്കരൻ