
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഒരു വീട് വേണമെന്നായിരുന്നു പ്രവാസിയായിരുന്ന പി.വി അനീഷിന്റെയും കുടുംബത്തിന്റെയും ആവശ്യം. ഒരുപാട് സ്ഥലം പ്രയോജനമില്ലാതെ കിടക്കുന്നതിനോടും അനീഷിനും കുടുംബത്തിനും തീരെ താത്പര്യമില്ലായിരുന്നു. എംഎം ആർക്കിടെക്ടസിലെ മുഹമ്മദ് മുന്നീറിന്റെ ചില വർക്കുകൾ കണ്ട് ഇഷ്ടപ്പെട്ടാണ് ഇതേ സ്ഥാപനത്തെ പി.വി അനീഷ് ബന്ധപ്പെടുന്നത്. രണ്ടു വർഷമെടുത്താണ് അനീഷിന്റെ മനസിലുണ്ടായിരുന്ന സ്വപ്‌ന ഭവനം നിർമിച്ചെടുക്കുന്നത്.
2019-ൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ 2022-ലാണ് പൂർത്തിയാകുന്നത്. മലപ്പുറം ജില്ലയിലെ എടവണ്ണ അടുത്ത് ചെമ്പക്കുത്താണ് വീട് സ്ഥിതി ചെയ്യുന്നത്. 60 സെന്റ് സ്ഥലത്ത് 6,000 സ്‌ക്വയർ ഫീറ്റിലാണ് വീടൊരുക്കിയിരിക്കുന്നത്. വീടിന്റെ എക്സ്റ്റീരിയറിനോട് ചേരുന്ന തരത്തിൽ ബാലൻസ് ചെയ്താണ് ലാൻഡ്‌സ്‌കേപ്പിന്റെ ഡിസൈനിങ്ങും മറ്റും ചെയ്തിരിക്കുന്നത്. തിരഞ്ഞെടുത്ത ചെടികൾ പോലും വീടിന്റെ നിറവുമായി ബാലൻസ് ചെയ്തു പോകുന്നവയായിരുന്നു.
രണ്ടു കാറുകൾക്ക് പാർക്കിങ് സൗകര്യമൊരുക്കുന്ന സ്ഥലം വീടിന് മുന്നിലായി കൊടുത്തിട്ടുണ്ട്. സിറ്റഔട്ടിന്റെ ഇടത്ത് ഭാഗത്ത് കസേരയും മറ്റും ഇട്ടിരിക്കാവുന്ന സ്‌പേസ് നൽകി. മറ്റൊരു ഭാഗത്ത് ഡോറിനടുത്തേക്ക് നടന്നുകയറുന്നതിന് ആവശ്യമായ സ്ഥലം കൊടുത്തു. ഡോർ തുറന്നു കയറിയാൽ ഇടത്തു ഭാഗത്തായി ലിവിങ് റൂം കാണാൻ സാധിക്കും. ലെതർ സോഫ പോലുള്ള സൗകര്യങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇംപോർട്ടഡ് ആയ മോഡേൺ ഫർണിച്ചറുകളും ഇവിടെ കാണാം.
ലിവിങ് റൂമിനോട് ചേർന്ന് തന്നെ ഡ്രൈ കോർട്ട് യാർഡ് നൽകി. ഇൻഡോർ പ്ലാന്റിങ്ങും മറ്റും ചെയ്തിട്ടുള്ള ഇവിടെ വുഡും ബ്രാസ്സും ഒക്കെ ഉൾപ്പെടുത്തിയാണ് പാർട്ടീഷൻ ചെയ്തിരിക്കുന്നത്. പിന്നെ നേരെ പ്രവേശിക്കുന്നത് വീടിന്റെ ഹാളിലേക്കാണ്. ഹാളിൽ കയറി കഴിഞ്ഞാൽ വീടിന്റെ വലതുഭാഗത്തായി ഒരു ഫാമിലി സിറ്റിങ്ങുണ്ട്. ലെതർ സോഫ, ടി.വി, കോഫി കുടിക്കാനുള്ള ടേബിൾ പോലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഫാമിലി സിറ്റിങ്ങിന് പുറത്തേക്ക് പേഷ്യോ നൽകിയിട്ടുണ്ട്. ഫങ്ഷനുകളും മറ്റും ഉള്ളപ്പോൾ ഇത്തരം പേഷ്യോകൾ ഉപയോഗപ്പെടുത്താൻ സാധിക്കും. ഫങ്ഷനുകൾക്ക് ഭക്ഷണം ഇവിടെയും മറ്റും അറേഞ്ച് ചെയ്താൽ ഫാമിലി സിറ്റിങ്ങിലൂടെ വീണ്ടും പുറത്തേക്ക് കടക്കാം. പിന്നെ ഇടത്തുഭാഗത്തായി ടെൻ സീറ്റർ ഡൈനിങ് ഏരിയ കാണാം. ഡൈനിങ്ങിലും പുറത്തേക്ക് ഇറങ്ങാവുന്ന തരത്തിലൊരു വരാന്തയുണ്ട്. ഡൈനിങ്ങിന്റെ വരാന്തയിൽ നിന്ന് പുറത്തിറങ്ങിയാൽ പേഷ്യോ കാണാൻ കഴിയും. വീടിന്റെ ഹൈലൈറ്റെന്ന് ഈ സ്ഥലത്തെ വിശേഷിപ്പിക്കാം.
ആവശ്യത്തിന് സ്വകാര്യത ഈ ഇടം പ്രദാനം ചെയ്യുന്നുവെന്ന് മാത്രമല്ല, ഓപ്പൺ എയർ ലഭിക്കുന്ന ഇവിടം പുസ്തകം വായനയ്ക്കും നല്ലതാണ്. ഗ്രൗണ്ട് ഫ്‌ളോറിൽ രണ്ടു കിടപ്പുമുറികളാണുള്ളത്. ഒരു മാസ്റ്റർ ബെഡ്‌റൂമും ഇതിൽ ഉൾപ്പെടുന്നു. മോഡേൺ കിച്ചണിന് ഒപ്പം തന്നെ വർക്ക് ഏരിയയും നൽകിയിട്ടുണ്ട്. ഫസ്റ്റ് ഫ്‌ളോറിലേക്കുള്ള ചവിട്ടുപടികൾ വുഡിലാണ് നിർമിച്ചിരിക്കുന്നത്. നിലമ്പൂർ തേക്കാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. പടി കയറിയാൽ നേരെ എത്തുക ഹാളാണ്.
ഫസ്റ്റ് ഫ്‌ളോറിൽ മൂന്ന് കിടപ്പുമുറികളാണ് നൽകിയിരിക്കുന്നത്. പുറകിലായി ഒരു ഓപ്പൺ ടെറസ്സും കൊടുത്തിരിക്കുന്നു. ഇംപോർട്ട് ചെയ്ത ലൈറ്റുകളാണ് അകത്തളങ്ങളിലുള്ളത്. വാം ലൈറ്റുകളാണ് ഇതിൽ ഏറിയ പങ്കും. ഒരുപാട് ഫർണിച്ചറുകൾ കുത്തിനിറയ്ക്കാതിരിക്കാൻ വേണ്ടത്ര ശ്രദ്ധ ആദ്യം മുതലേ ചെലുത്തി.
ഇംപോർട്ടഡ് മാർബിളുകളാണ് ഫ്‌ളോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. ടിപ്പിക്കൽ രീതിയിൽ നിന്ന് വ്യത്യസ്തമായുള്ള ഡിസൈനിങ്ങിന് മുൻഗണന നൽകി.വാർഡ്രോബ് പോലുള്ളവ നിർമിച്ചെടുത്തപ്പോൾ സോഫ്, ചെയർ പോലുള്ളവ ഇംപോർട്ട് ചെയ്തു. കിടപ്പുമുറിയിൽ കിടക്ക, സൈഡ് ടേബിൾ, റീഡിങ് സ്‌പേസ് പോലുള്ളവ നൽകി. സീലിങ്ങിൽ വുഡ് പോലുള്ളവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി. ഇന്റീരിയറുമായി ബാലൻസ് ആകുന്ന തരത്തിലായിരുന്നു ഡിസൈനിങ്.
Project Details
Owner: P.V Anish and Family
Location: Chembakuth, Malappuram
Architects: MM Architects,Karaparamba, Kozhikode
Content Highlights: home which is suitable for the climate conditions in kerala, homeplan latest
Published: 29 Sept 2023, 11:32 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented