
സ്വന്തം വീടിനെപ്പറ്റി ധാരാളം സങ്കല്പങ്ങൾ എല്ലാവർക്കുമുണ്ടാവും. പഴയവീട് വാങ്ങിയാലും പുതിയവീട് വെച്ചാലുമൊന്നും ആ സ്വപ്നങ്ങൾക്ക് മാറ്റമുണ്ടാവില്ല. അത്തരമൊരു പരീക്ഷണമാണ് കോഴിക്കോടുള്ള വി.ടി ലബീബിന്റെ വീട്. ഒമ്പത് വർഷം പഴക്കമുള്ള സാധാരണ കോൺക്രീറ്റ് വീട് വാങ്ങി അതിനെ അടിമുടി പുതുക്കിപ്പണിയുകയാണ് ലബീബ് ചെയ്തത്. കാണുന്നവരാരും ഒന്നുനോക്കിനിന്നു പോകുന്ന വിധത്തിൽ വീടിനെ മാറ്റിയതിന് പിന്നിൽ വലിയൊരു സ്വപ്നവും അധ്വാനവുമുണ്ട്.
ട്രോപ്പിക്കൽ ലുക്ക്
കോൺക്രീറ്റ് വീടിനെ വ്യത്യസ്തമാക്കണം, വീടിനുൾവശം കുറച്ചുകൂടി വിശാലമാക്കണം, ധാരാളം വായുവും വെളിച്ചവും ലഭിക്കുന്ന വിധമാക്കണം... ഇത്രയും ആവശ്യങ്ങൾ മുൻനിർത്തിയാണ് വീട് പുതുക്കിപ്പണിതത്. മുപ്പത് സെന്റിൽ 3700 സ്‌ക്വയർഫീറ്റ് വലിപ്പത്തിലാണ് വീടിന്റെ നിർമാണം, വീടിന് പുറത്ത് ചെങ്കല്ല്, കരിങ്കല്ല് എന്നിവകൊണ്ടുള്ള ക്ലാഡിങ് നൽകി. ഒപ്പം സിമന്റ് ടെക്സ്ചർ പെയിന്റ് കൂടി കൊടുത്തതോടെ വീടിന് ട്രോപ്പിക്കൽ ലുക്ക് ലഭിച്ചു. പൊളിക്കലുകൾ പരമാവധി ഒഴിവാക്കി അധികച്ചെലവ് കുറച്ചാണ് വീടിനെപുതുക്കിയത്.
പഴയവീടിന്റെ നിർമിതികളെയും ചുറ്റുമുള്ള പച്ചപ്പിനെയും അങ്ങനെതന്നെ നിലനിർത്തിയാണ് വീടിന്റെ പുനർനിർമാണം. വീടിന്റെ ഭിത്തികെട്ടിയത് ചെങ്കല്ലുകൊണ്ടാണ്. പുതുതായി പണിത വാതിലുകൾക്കും ജനലുകൾക്കും പ്ലാവും തേക്കും തടികൾ ഉപയോഗിച്ചിരിക്കുന്നു. മുകൾ നിലയിലേക്കുള്ള പടികൾ മെറ്റൽ ഫ്രെയിംനൽകിയശേഷം തടികൊണ്ട് പൊതിഞ്ഞു. വിട്രിഫൈഡ് ടൈലാണ് വീടിന്റെ ഫ്ളോറിൽ ഉപയോഗിച്ചത്. മുറ്റത്ത് ബാംഗ്ലൂർ സ്റ്റോൺ വിരിച്ച് ഭംഗിയാക്കി. സിറ്റൗട്ടിൽ ഒരു ഊഞ്ഞാലും നൽകി.
റൂമുകൾക്ക് വലിപ്പം കൂട്ടി
വീടിനുള്ളിലെ സ്പേസ് മാക്സിമം ഉപയോഗിച്ച് വലിപ്പം കൂട്ടിയതും വ്യത്യസ്തതയും സൗകര്യവും നൽകുന്നുണ്ട്. അടുക്കള മോഡുലാർ രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഒരു വർക്കിങ് കിച്ചൺകൂടി ഒരുക്കിയിട്ടുണ്ട്. ഡൈനിങ് റൂമിന്റെയും മാസ്റ്റർ ബെഡ്റൂമിന്റെയും എല്ലാം വലിപ്പം കൂട്ടി. മാസ്റ്റർ ബെഡ്റൂമിൽ നിന്ന് ഒരു ബേ വിൻഡോ നൽകിയിട്ടുണ്ട്.
വൈറ്റ്, ക്രീം, ആഷ് കളർ കോമ്പിനേഷനുകളിലാണ് ടൈൽ, ഫർണിച്ചർ, കർട്ടനുകളെല്ലാം. ഇത് വീടിന് കൂടുതൽ വലിപ്പവും തെളിച്ചവും നൽകുന്നുണ്ട്. ലിവിങും ഡൈനിങ്ങും ഓപ്പൺ രീതിയിലാണ്. വീടിനുള്ളിലെ ഓപ്പണിങ്ങുകളെല്ലാം വലുതാക്കിയതിനാൽ പ്രകൃതിദത്തമായ വായുവും വെളിച്ചവും ധാരാളം. ജനലുകൾക്ക് മൂന്ന് മീറ്റർവരെ വലിപ്പമാണ് കൂട്ടിയത്. വീടിനുൾവശമെല്ലാം മിനിമൽ സ്‌റ്റൈലിലാണ് ഒരുക്കിയിരിക്കുന്നത്.
പുതുമ നൽകി ബാൽക്കണി
വീടിന്റെ പോർച്ചിന് മുകളിലായി ഒരു അപ്പർ ലിവിങ് റൂം (മജ്ലിസ്) കൂടി പണിതു. താഴത്തെ നിലയിൽനിന്നും പടികൾ കയറിയാൽ ആദ്യമെത്തുന്നത് വിശാലമായ ഈ മുറിയിലേക്കാണ്. തൊട്ടുമുന്നിലുള്ള ഫുട്ബോൾ മൈതാനത്തിലേക്ക് തുറക്കും വിധമാണ് ഈ റൂമിന്റെ ബാൽക്കണി ഒരുക്കിയിരിക്കുന്നത്. ഫോർമൽ ലിവിങിൽ നിന്ന് വുഡൻ രീതിയിലുള്ള പടികളും ഈ മുറിയിലേക്ക് നൽകിയിരിക്കുന്നു.
മുറികളുടെ വലിപ്പം കൂട്ടിയപ്പോൾ നൽകിയ സ്റ്റീൽബീമുകൾ മറച്ച് ഫാൾസ് സീലിങ് നൽകിയിട്ടുണ്ട്. ഒപ്പം ട്രെസ്സ് വർക്ക് ചെയ്ത് ഓട് വിരിച്ചു ഭംഗിയാക്കി. മേൽക്കൂര സാധാരണ പോലെയല്ലാതെ ഓവർ ഹാങ്ഡ് ഡബിൾ ടൈൽഡ് രീതിയിലാണ്. നേരത്തെയുണ്ടായിരുന്ന മേൽക്കൂരയുടെ പുറത്തേള്ളിനിൽക്കുന്ന ഭാഗം മുറിച്ച് അതിനുമുകളിൽ ട്രസ്സ് വർക്ക് ചെയ്ത് ഓട് പാകി. വാൾ പാനലിങ്ങുകളും ഒഴിവാക്കി.
പൊളിച്ചുമാറ്റാതെ
പഴയവീടിന്റെ മതിലുകളോ മുറികളോ ഒന്നും പൊളിച്ചുമാറ്റാതെ നിലവിലുള്ളവയെ രൂപമാറ്റം വരുത്തുകയാണ് ഈ വീടിന്റെ നിർമാണത്തിൽ ചെയ്തത്. രണ്ടുമുറികൾ മാത്രമാണ് കൂട്ടിച്ചേർത്തതും. ഒരു വർക്കിങ് കിച്ചണും മറ്റൊന്ന് ഒരു അപ്പർ ലിവിങ് റൂമും.
വീടിന്റെ പഴയമതിലിനെയും ഗേറ്റിനെയുമെല്ലാം രൂപമാറ്റം വരുത്തി, മുറികളുടെ വലിപ്പം കൂട്ടി, റസ്റ്റിക്ക് വാളുകൾ നൽകി പുറമേനിന്ന് ട്രോപ്പിക്കൽ ലുക്ക് ലഭിക്കും വിധമാക്കി, ഉള്ളിൽ മിനിമൽ ലുക്കും കൊണ്ടുവന്നതോടെ വീട് അടിമുടി തിളങ്ങിയെന്ന് പറയാം.
Owner: V.T Labeeb
Location: Calicut
Architectural Consultant: meadowbrown , Calicut
Mob:+91 9037776672
Photography: Studio Iksha
Interior Stylist: F.M
Landscape Consultant: Greenman Landscaping Ashram, Calicut
Content Highlights: v v labeeb,s renovated home in calicut
Published: 28 Apr 2024, 11:20 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented