മഴക്കാലം തീർന്നു കേരളം ചൂടിലേക്ക് പോകുകയാണ്. ഇപ്പോൾ തന്നെ നമ്മുടെ വീടുകൾ ചുട്ടുപൊള്ളാൻ തുടങ്ങി. ചെറിയ ചില മാർഗങ്ങളിലൂടെ വീടിനുള്ളിൽ അനുഭവപ്പെടുന്ന ചൂടിനെ ഒരു പരിധി വരെ നമുക്ക് കുറയ്ക്കാൻ കഴിയും.
പകൽ സമയങ്ങളിൽ ജനാലകൾ അടച്ചിടുക
വെയിൽ കടുക്കുന്ന പകൽ സമയങ്ങളിൽ ജനാലകൾ പരമാവധി അടച്ചിടുക. ബ്ലൈ്ന്ററുകൾ അതുമല്ലെങ്കിൽ കർട്ടനുകൾ ഉപയോഗിച്ച് വെയിൽ വീടിനകത്തേക്ക് കടക്കുന്നത് തടയുക.
രാത്രിയിൽ ജനാലകൾ തുറന്നിടുക
പകൽ സമയങ്ങളിൽ വെയിലേറ്റ് ചൂടായിക്കിടക്കുന്ന വീടിന്റെ ചുവരുകൾ രാത്രി ആകുമ്പോൾ ഈ ചൂടിനെ പുറത്തേക്ക് വിടും. ഇത്തരത്തിൽ വീടിനകത്ത് തങ്ങി നിൽക്കുന്ന ചൂട് വായു പുറത്തേക്ക് പോകാൻ ജനലുകൾ തുറന്നിടണം. രാത്രി സമയങ്ങളിൽ പുറത്തെ അന്തരീക്ഷം വളരെ തണുത്തതായിരിക്കും. ഈ സമയത്ത് പുറത്തെ തണുത്ത വായു അകത്തേക്ക് കടക്കും. കോസ് വെന്റിലേഷൻ ഉള്ള വീടാണെങ്കിൽ രണ്ടു ജനാലകളും തുറന്നിടണം. തണുത്ത കാറ്റ് കയറി ഇറങ്ങി പോകുമ്പോൾ വീടിന്റെ ഉള്ളം തണുക്കും. കൊതുകും പ്രാണികളും അകത്ത് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി വേണം ജനാലകൾ തുറന്നിടാൻ.
ഇളം നിറങ്ങളിലുള്ള കോട്ടൺ കർട്ടനുകൾ
ഇളം നിറങ്ങളിലുള്ള കർട്ടനുകൾ ചൂടിനെ ആകീരണം ചെയ്യുന്നത് താരതമ്യേന കുറവായിരിക്കും. കർട്ടനുകൾ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധവേണം. കോട്ടന്റെ കർട്ടനുകൾ അല്ലെങ്കിൽ ബാംബു കർട്ടനുകൾ വേണം തിരഞ്ഞെടുക്കാൻ. പോളീസ്റ്റർ കർട്ടനുകൾ ചൂട് കൂടാൻ കാരണമാകും
മുറ്റവും പറമ്പും രാത്രിയിൽ നനച്ചിടുക
വീടിന്റെ മുറ്റവും പറമ്പും രാത്രിയിൽ നനച്ചിടുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും. രാത്രിയിൽ തണുത്ത വെള്ളം ഉപയോഗിച്ച് തറ തുടയ്ക്കുന്നതും നല്ലതാണ്.
ടെറസിൽ വെള്ള നിറത്തിലുള്ള പെയിന്റ് അടിക്കുക
ചൂടിനെ പ്രതിരോധിക്കുന്ന പെയിന്റുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇത്തരത്തിലുള്ള പെയിന്റുകളോ അതുമല്ലെങ്കിൽ വെള്ളനിറത്തുള്ള പെയിന്റോ ഉപയോഗിച്ച് ടെറസ് പെയിന്റു ചെയ്യുന്നത് ചൂടിനെ പ്രതിരോധിക്കാൻ അഭികാമ്യമാണ്.
വീട്ടിൽ ധാരാളം ചെടികൾ വെയ്ക്കുക
വീടിന് അകത്തും അതുപോലെ വീടിന് പുറത്തും ചെടികൾ വയ്കുന്നതും ചൂടിനെ തുരത്താൻ സഹായിക്കും. വീടിനകത്ത് അലോവേര, പാം പോലുള്ള ചെടികൾ നല്ലതാണ്. വീടിനോട് ചേർന്ന ഗ്രില്ലിലോ ജനാലയ്ക്ക് അരികിലോ വള്ളിച്ചെടികൾ നടുന്നത് വീടിനകത്തേക്ക് വെയിൽ അടിക്കുന്നത് ഒരു പരിധിവരെ തടയും
Content Highlights: Keep windows closed during peak daytime sunlight and use curtains to block heat., Open windows at night for cross-ventilation to let cool air circulate., Use light-colored cotton or bamboo curtains instead of polyester., Paint the terrace white or use heat-reflecting paints., Keep indoor and outdoor plants to naturally lower ambient temperatures.
Published: 08 Sept 2026, 02:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented