തമിഴ് ബി​ഗ് ബോസ് താരവും നടനും മോഡലുമായ ആരവ് വിവാഹിതനായി. ​ഗൗതം മേനാൻ ഒരുക്കുന്ന ജോഷ്വാ ഇമെെ പോൽ കാക്ക എന്ന ചിത്രത്തിലെ നായിക രാഹെെ ആണ് ആരവിന്റെ വധു. ചെന്നെെയിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. കോവിഡ് പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 

To advertise here,

ബി​ഗ് ബോസ് ആദ്യ സീസൺ വിജയിയാണ് ആരവ്. ഷോയ്ക്കിടെ നടി ഓവിയയുമായുള്ള ബന്ധത്തിന്റെ പേരിൽ ആരവ് വാർത്തകളിലിടം നേടിയിരുന്നു. ആരവിനോട് തനിക്ക് പ്രണയമാണെന്നും അതിനാല്‍ ഇനി തുടരുന്നില്ലെന്നും പ്രഖ്യാപിച്ച് ഓവിയ ഷോ വിട്ടു പോയത് വലിയ ചർച്ചയായിരുന്നു. 

ആരവിനെ ഷോയിലെ വിജയിയാക്കിയത് ഓവിയയുടെ പ്രണയവും വിവാദങ്ങളും നല്‍കിയ പ്രശസ്തിയാണെന്ന് പരിഹാസമുയര്‍ന്നപ്പോള്‍ എല്ലാം നിഷേധിച്ച് ആരവ് രംഗത്ത് വന്നിരുന്നു. തനിക്ക് ഓവിയയോട് സൗഹൃദം മാത്രമേ തോന്നിയിട്ടുള്ളൂ എന്നാണ് ആരവ് അന്ന് പറഞ്ഞത്. മാത്രമല്ല യാഥാസ്ഥിക ചുറ്റുപാടില്‍ ജീവിയ്ക്കുന്ന തന്റെ മാതാപിതാക്കളെ ഗോസിപ്പുകള്‍ മാനസികമായി തകര്‍ത്തുവെന്നും ആരവ് വ്യക്തമാക്കി. 

Content Highlights: Bigg Boss Tamil winner Arav gets married to Joshua actress Raahei Photos Videos, Wedding