ഈ വർഷത്തെ സർപ്രൈസ് ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹിന്ദി ചിത്രം 'ഹനുമാൻ അംശ്' രണ്ട് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലായി റിലീസ് ചെയ്യും. ആറ് ഭാഷകളിലാണ് ചിത്രം ഒ.ടി.ടി. സ്ട്രീമിങ്ങിന് എത്തുന്നത്.

To advertise here,

ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സോണി ലിവില്ലാണ് സ്ട്രീം ചെയ്യുക. വെള്ളിയാഴ്ച മുതൽ ചിത്രം സോണി ലിവിൽ ലഭ്യമാവും. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായി നെറ്റ്ഫ്‌ളിക്‌സിലാണ് സ്ട്രീമിങ്. ഞായറാഴ്ചമുതലാണ് ഹിന്ദി ഇതരഭാഷകൾ ഒ.ടി.ടിയിൽ ലഭ്യമാവുക. മലയാളത്തിന് പുറമെ, തമിഴ്, കന്നഡ, ഗുജറാത്തി ഭാഷാ പതിപ്പുകളും നെറ്റ്ഫ്‌ളിക്‌സിലുണ്ടാവും.

വിശാൽ ചതുർവേദി സംവിധാനംചെയ്ത ചിത്രം ആൾദൈവമായ നീം കരോലി ബാബയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. 90 ദിവസത്തിലേറെ തുടർച്ചയായി തിയേറ്ററിൽ ഓടിയ ചിത്രം 450 കോടി രൂപയിലേറെയാണ് കളക്ഷൻ നേടിയത്. രണ്ടുകോടി മുതൽ മുടക്കിലാണ് ചിത്രം നിർമിച്ചത്. ചിത്രത്തിന് രണ്ടാംഭാഗമുണ്ടാവുമെന്ന് റിപ്പോർട്ടുകളുണ്ട്.