അജയ് ദേവ്ഗണിനെ നായകനാക്കി അഭിഷേക് പഥക് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 'ദൃശ്യം: ദ കൺക്ലൂഷൻ' ഒ.ടി.ടിയിലേക്ക്. നെറ്റ്ഫ്ലിക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുക. വെള്ളിയാഴ്ച മുതൽ ലഭ്യമാവുമെന്നാണ് നെറ്റ്ഫ്ലിക്‌സിലുള്ളത്.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ദൃശ്യം' പരമ്പരയിലെ ഹിന്ദിയിലെ അവസാന ഭാഗമാണ് 'ദൃശ്യം: കൺക്ലൂഷൻ'. മലയാളത്തിലെ മൂന്നാം ഭാഗത്തിൽനിന്ന് തീർത്തും വ്യത്യസ്തമായിരുന്നു ചിത്രം. ഇതോടെ പരമ്പരയിൽ മറ്റൊരു ചിത്രമുണ്ടാവില്ലെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. അതേസമയം, മലയാളത്തിൽ ചിത്രത്തിന് തുടർച്ചയുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.
ആഗോള ബോക്‌സ് ഓഫീസിൽ 589 കോടിയോളം രൂപയാണ് ഹിന്ദി മൂന്നാംഭാഗം നേടിയത്. ഒക്ടോബർ രണ്ടിനായിരുന്നു ചിത്രം തിയേറ്ററിലെത്തിയത്. കേബിൾ ഓപ്പറേറ്ററായ വിജയ് സാൽഗോങ്കർ എന്ന കഥാപാത്രത്തെയാണ് അജയ് ദേവ്ഗൺ ചിത്രത്തിൽ അവതരിപ്പിച്ചത്. പ്രകാശ് രാജ്, തബു, ജയ്ദീപ് അഹ്ലാവത്, ശ്രിയ ശരൺ, രജത് കപൂർ, ഇഷിത ദത്ത, മൃണാൾ ജാദവ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
110 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രം, ഒരു ബോളിവുഡ് ഫ്രാഞ്ചൈസിയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മൂന്നാം ഭാഗമായി മാറി. അജയ് ദേവ്ഗണിന്റെ കരിയറിലെ മറ്റൊരു പ്രധാന ബോക്‌സ് ഓഫീസ് നേട്ടം കൂടിയാണിത്. 'ദൃശ്യം' ആദ്യ ഭാഗം 2015-ലും രണ്ടാം ഭാഗമായ 'ദൃശ്യം 2' 2022-ലുമാണ് റിലീസ് ചെയ്തത്.
Content Highlights: Ajay Devgn's Bollywood thriller Drishyam: The Conclusion is set for its OTT release on Netflix starting this Friday. Directed by Abhishek Pathak, the film serves as the final installment in the Hindi Drishyam franchise. Made on a budget of Rs 110 crore, the film earned around Rs 589 crore at the global box office following its October 2 theatrical release. It became the highest-grossing third installment of a Bollywood franchise, featuring Prakash Raj, Tabu, Jaideep Ahlawat, and Shriya Saran.
Published: 22 Nov 2026, 06:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented