ന്യൂയോർക്ക്: 54-ാമത് ഇന്റർനാഷണൽ എമ്മി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ഡ്രാമ സീരീസിനുള്ള പുരസ്‌കാരം ഫ്രഞ്ച് പരമ്പരയായ 'കരീം' (Careme) സ്വന്തമാക്കി. വി.വി.ഇസഡ്, ഷൈൻ ഫിക്ഷൻ, ആപ്പിൾ ടിവി എന്നിവ ചേർന്ന് നിർമിച്ച ഈ പരമ്പര, ഇന്ത്യയുടെ 'റിയൽ കശ്മീർ ഫുട്‌ബോൾ ക്ലബ്', യുകെയുടെ 'എ തൗസൻഡ് ബ്ലോസ്', അർജന്റീനയുടെ 'മെനെം' എന്നിവയെ പിന്തള്ളിയാണ് നേട്ടം കൈവരിച്ചത്. മികച്ച കോമഡി സീരീസിനുള്ള പുരസ്‌കാരം 'ഡിവിഷൻ പലേർമോ-സീസൺ 2' (കമ്മ്യൂണിറ്റി സ്‌ക്വാഡ്) നേടിയപ്പോൾ, ഈ വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്ന ഇന്ത്യൻ താരം വീർ ദാസിന്റെ 'ഫൂൾ വോളിയം' എന്ന പരിപാടിക്ക് പുരസ്‌കാരം നേടാനായില്ല.
യുകെയിൽ നിന്നുള്ള 'അൺഫോർഗിവബിൾ' എന്ന ചിത്രത്തിലെ പ്രകടനത്തിന് ബോബി ഷോഫീൽഡ് മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കി. സ്ട്രീംസിനായി ഫോബിക് ഫിലിംസ് നിർമ്മിച്ച 'ഹോളി ഷിറ്റ്!' എന്ന പരമ്പരയിലൂടെ മോണ മീന ലിയോൺ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ടെലിനോവെലയ്ക്കുള്ള പുരസ്‌കാരം എ.വൈ യാപിം നിർമിച്ച തുർക്കിഷ് പരമ്പരയായ 'ലെയ്ല' സ്വന്തമാക്കിയപ്പോൾ, ബെൽജിയത്തിൽ നിന്നുള്ള കമിംഗ്-ഓഫ്-ഏജ് ഡ്രാമയായ 'ഡി ക്ലാസ് വാൻ 2000' (ദ ക്ലാസ് ഓഫ് 2000) മികച്ച ഷോർട്ട്-ഫോം സീരീസിനുള്ള ബഹുമതി നേടി.
ബ്രിട്ടീഷ്-ഇറാനിയൻ സർക്കാരുകളുമായി പോരാടി മോചനം നേടിയ നസാനിൻ സഗാരി റാറ്റ്ക്ലിഫിന്റെ യഥാർഥ ജീവിതകഥയെ ആസ്പദമാക്കി നിർമിച്ച ബ്രിട്ടീഷ് ഡ്രാമ 'പ്രിസണർ 951' മികച്ച ടിവി മൂവി/മിനി-സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ഇസ്രയേലി കുടിയേറ്റക്കാരെക്കുറിച്ചുള്ള ലൂയിസ് തെറൂവിന്റെ ബിബിസി ഡോക്യുമെന്ററിയായ 'ലൂയിസ് തെറൂ: ദ സെറ്റ്ലേഴ്സ്' ആണ് മികച്ച ഡോക്യുമെന്ററി. ദക്ഷിണാഫ്രിക്കയിലെ ഒരു വിദൂര മരുഭൂമിപ്പട്ടണത്തിലെ കുട്ടികൾ ആക്രി ലോഹങ്ങൾ കൊണ്ട് വയർ കാറുകൾ നിർമിക്കുന്നതിനെക്കുറിച്ചുള്ള 'ദ ഫിലിപ്സ്ടൗൺ വയർകാർ ഗ്രാൻഡ് പ്രിക്‌സ്' മികച്ച സ്‌പോർട്‌സ് ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടി.
വാർത്ത, ആനുകാലിക വിഭാഗങ്ങളിൽ സ്‌കൈ ന്യൂസ് നിർമിച്ച '24 അവേഴ്‌സ് ഇൻ ദ കിൽ സോൺ' മികച്ച ന്യൂസ് പുരസ്‌കാരവും, 'എക്‌സ്‌പോഷർ: ബ്രേക്കിംഗ് റാങ്ക്‌സ്: ഇൻസൈഡ് ഇസ്രായേൽസ് വാർ' മികച്ച കറന്റ് അഫയേഴ്‌സ് പുരസ്‌കാരവും സ്വന്തമാക്കി. എട്ട് എപ്പിസോഡുകളുള്ള ബ്രിട്ടീഷ് ഡോക്യുമെന്ററി പരമ്പരയായ 'എജ്യുക്കേറ്റിംഗ് യോർക്ക്‌ഷെയർ-സീസൺ 2' മികച്ച നോൺ-സ്‌ക്രിപ്റ്റഡ് എന്റർടൈൻമെന്റ് വിഭാഗത്തിൽ വിജയിയായി. കുട്ടികളുടെ പരിപാടികളിൽ ലയൺ ടെലിവിഷൻ നിർമിച്ച 'ഹൊറിബിൾ സയൻസ്' (കിഡ്സ്: ഫാക്ച്വൽ & എന്റർടൈൻമെന്റ്), സിയാൻ ഈഗിൾ-സർവീസ് പ്രധാന വേഷത്തിലെത്തിയ ആദം കേയുടെ കോമഡി പുസ്തകത്തെ ആസ്പദമാക്കിയുള്ള ബിബിസി സ്‌പെഷ്യൽ 'ഡെക്സ്റ്റർ പ്രോക്ടർ: ദ ടെൻ-ഇയർ-ഓൾഡ് ഡോക്ടർ' (കിഡ്സ്: ലൈവ്-ആക്ഷൻ), 'ദ സ്‌കെയർക്രോസ് വെഡ്ഡിങ്' (കിഡ്സ്: ആനിമേഷൻ) എന്നിവയും പുരസ്‌കാരങ്ങൾ നേടി.
Content Highlights: The 54th International Emmy Awards winners have been officially announced., French series 'Carême' won the Best Drama Series award, beating India's 'Real Kashmir Football Club'., Bobby Schofield and Mona Mina Leon won Best Actor and Best Actress respectively., Indian comedian Veer Das missed out on the Best Comedy Series award for 'Fool Volume'.
Published: 24 Nov 2026, 09:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented