പ്രതിശ്രുത വധു പ്രിയ സരോജിന് പിറന്നാളാശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഹൃദ്യമായ കുറിപ്പിലൂടെയാണ് റിങ്കു ആശംസകൾ അറിയിച്ചത്. പ്രിയയുടെ ചിത്രങ്ങളും ഇതിനൊപ്പം പോസ്റ്റ് ചെയ്തിരുന്നു.
'ജന്മദിനാശംസകൾ പ്രിയ, ഈ ജന്മദിനം പ്രത്യേകതയുള്ളതാണ്. ഇനി വരാൻ പോകുന്ന ദിവസങ്ങൾ അതിലുമേറെ പ്രത്യേകതകൾ നിറഞ്ഞതാണ്.'-റിങ്കു സിങ് കുറിച്ചു. ഉത്തർപ്രദേശിലെ മച്ച്‌ലിഷഹർ മണ്ഡലത്തിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എം.പിയായ പ്രിയ നവംബർ 23-ന് തന്റെ 28-ാം ജന്മദിനമാണ് ആഘോഷിച്ചത്.
ഡിസംബർ നാലിന് ലഖ്‌നൗവിലാണ് ഇരുവരുടേയും വിവാഹം. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. രാമാഡ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രമുഖ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിങ്കു അടുത്തിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിൽ കണ്ട് വിവാഹ ക്ഷണക്കത്ത് നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
അതേസമയം ഖത്തറിലെ ദോഹയിൽ നടക്കുന്ന ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ റിങ്കു സിങ് ഇപ്പോൾ ഇന്ത്യ എ ടീമിനെ പ്രതിനിധീകരിക്കുന്നുണ്ട്. ഇതുവരെ രണ്ട് മത്സരങ്ങളിൽ കളിച്ചെങ്കിലും ബാറ്റിങ്ങിൽ വലിയ പ്രകടനം കാഴ്ചവെയ്ക്കാൻ താരത്തിനായിട്ടില്ല.
Content Highlights: Rinku Singh shared a heartfelt birthday message for his fiance Priya Saroj on her 28th birthday., The couple is scheduled to get married on December 4, 2026, in Lucknow., Priya Saroj is a Samajwadi Party MP from the Machhlishahr constituency., Rinku Singh is currently representing India A in the Asia Cup Rising Stars 2026 in Doha.
Published: 25 Nov 2026, 11:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented