വിവിധ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലായി ഈയാഴ്ച പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത് ഒട്ടേറെ സിനിമകളും സീരീസുകളുമാണ്. രജനീകാന്ത് നായകനായ 'ജയിലർ 2', പൃഥ്വിരാജ് സുകുമാരൻ- കരീന കപൂർ ചിത്രം 'ദായ്റ', ദിലീപ് ചിത്രം 'ബാന്ദ്ര' എന്നിവയാണ് പ്രധാന റിലീസുകൾ.

To advertise here,

ജയിലർ 2

'ടൈഗർ' മുത്തുവേൽ പാണ്ഡ്യനായി രജനീകാന്ത് വീണ്ടുമെത്തിയ ചിത്രം വ്യാഴാഴ്ച ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിച്ചു.

ദായ്റ

മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത് കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് 'ദായ്റ'. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രത്തിന്റെ ഒ.ടി.ടി. സ്ട്രീമിങ്.

ബ്ലൈൻഡ് ഗെയിം

അർജുൻ രാംപാൽ പ്രധാന വേഷത്തിലെത്തിയ 'ബ്ലൈൻഡ് ഗെയിം' സീ5-ൽ ലഭ്യമാവും. മണാലിയിൽ നഷ്ടപ്പെട്ട നിധി തേടിയിറങ്ങുന്ന സസ്‌പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്. സംഗീത് ശിവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബാന്ദ്ര

ദിലീപും തമന്ന ഭാട്ടിയയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ആക്ഷൻ ത്രില്ലർ ചിത്രം 'ബാന്ദ്ര' വെള്ളിയാഴ്ച മുതൽ സീ5-ൽ ലഭ്യമാണ്. തിയേറ്ററിലിറങ്ങി മൂന്നുവർഷത്തിന് ശേഷമാണ് ചിത്രം ഒ.ടി.ടിടിയിലെത്തുന്നത്.

ദ തേർഡ് മർഡർ

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം. സംവിധാനം സുനിൽ ഇബ്രാഹിം. ഒക്ടോബർ രണ്ടിന് റിലീസ് ചെയ്ത ചിത്രം വെള്ളിയാഴ്ച മുതൽ മനോരമ മാക്‌സിൽ ലഭ്യമാണ്.

രണബാലി

വിവാഹത്തിന് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ച് അഭിനയിച്ച ചിത്രം. നെറ്റ്ഫ്‌ളിക്‌സിൽ വെള്ളിയാഴ്ച മുതൽ ലഭ്യമാണ്. തെലുങ്കിന് പുറമെ, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുന്നു.