നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) ചിഹ്നമായി. വിസിൽ ആണ് ടിവികെയ്ക്ക് ചിഹ്നമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചത്. വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിസിൽ ചിഹ്നത്തിലാകും ടിവികെ സ്ഥാനാർഥികൾ മത്സരിക്കുക.

To advertise here,

ചിഹ്നം ആവശ്യപ്പെട്ട് കഴിഞ്ഞവർഷം നവംബർ 11-നാണ് ടിവികെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ലഭ്യമായ ചിഹ്നങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ഏഴ് ചിഹ്നങ്ങളുടെ പട്ടികയാണ് അന്ന് പാർട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ചത്. കൂടാതെ സ്വന്തമായി ഉണ്ടാക്കിയ മൂന്ന് ചിഹ്നങ്ങളും പരിഗണനയ്ക്കായി പാർട്ടി സമർപ്പിച്ചിരുന്നു.

Also Read: 'ജനനായകന്റെ 500 കോടിയിൽ സംശയം'; വിജയ് ചിത്രത്തിന് 14 കട്ടുകൾ വേണമെന്നും സെൻസർ ബോർഡ്

അതേസമയം കമൽഹാസന്റെ മക്കൾ നീതി മയ്യത്തിനും (എംഎൻഎം) തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം അനുവദിച്ചു. ബാറ്ററി ടോർച്ചാണ് എംഎൻഎമ്മിന്റെ ചിഹ്നം. മുമ്പ് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ ചിഹ്നത്തിലാണ് പാർട്ടി മത്സരിച്ചത്.