
'ജനനായകൻ' റിലീസ് നീണ്ടുപോവുന്നതിൽ നിരാശരായ വിജയ് ആരാധകർക്ക് പൊങ്കൽ ആഘോഷമാക്കാൻ റീ- റിലീസ് ചിത്രമെത്തുന്നു. വിജയ് നായകനായ 'തെരി' പൊങ്കലിനോട് അനുബന്ധിച്ച് ജനുവരി 15-ന് വീണ്ടും തിയേറ്ററിലെത്തുമെന്ന് നിർമാതാവ് കലൈപ്പുലി എസ്. താനു (വി ക്രിയേഷൻസ്) അറിയിച്ചു. ആഗോളതലത്തിൽ ചിത്രം റീ- റിലീസ് ചെയ്യും.
അറ്റ്‌ലീ സംവിധാനംചെയ്ത ചിത്രത്തിൽ ഇരട്ടവേഷത്തിലായിരുന്നു വിജയ് എത്തിയത്. സാമന്ത റുത്ത് പ്രഭു, എമി ജാക്‌സൺ എന്നിവരായിരുന്നു നായികമാർ. സിംഹളയിലും അസമീസിലും ചിത്രം റീമേക്ക് ചെയ്തിരുന്നു. ഹിന്ദിയിൽ 'ബേബി ജോൺ' എന്ന പേരിലിറങ്ങിയ ചിത്രത്തിൽ കീർത്തി സുരേഷ് ആയിരുന്നു വരുൺ ധവാന്റെ നായിക. തെലുങ്കിൽ 'ഉസ്താദ് ഭഗത് സിങ്' എന്ന പേരിലും റീമേക്ക് അണിയറയിൽ ഒരുങ്ങുന്നുണ്ട്.
രാഷ്ട്രീയത്തിൽ ഇറങ്ങിയ വിജയ്‌യുടെ അവസാന ചിത്രമെന്നാണ് 'ജനനായകൻ' വിശേഷിപ്പിക്കപ്പെടുന്നത്. വെള്ളിയാഴ്ചയായിരുന്നു ചിത്രം തിയേറ്ററിലെത്തേണ്ടിയിരുന്നത്. സെൻസർ ബോർഡ് അനുമതി വൈകിയതിനെത്തുടർന്ന് നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ചിത്രത്തിന് അനുകൂലമായി സിംഗിൾ ബെഞ്ച് ഉത്തരവിട്ടെങ്കിലും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഹർജി ഇനി പൊങ്കൽ അവധിക്കുശേഷം 21-ന് മാത്രമേ പരിഗണിക്കുകയുള്ളൂ. നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചേക്കും.
Content Highlights: Vijay's Theri to re-release for Pongal after Jana Nayagan's censor row
Published: 10 Jan 2026, 08:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented