
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിവാഹം മാറ്റി വയ്ക്കുന്നു എന്ന് നടി ഉത്തര ഉണ്ണി. കൊറോണ ഭീതി വിട്ടൊഴിഞ്ഞതിന് ശേഷം മാത്രമേ വിവാഹം നടത്തൂ എന്ന് ഉത്തര ഉണ്ണി വ്യക്തമാക്കി.
ഏപ്രില്‍ മാസത്തിലാണ് ഉത്തരയുടെയും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. തീരുമാനിച്ചുറപ്പിച്ചിരുന്ന ദിവസത്തില്‍ തന്നെ പരമ്പരാഗത ആചാര പ്രകാരമുള്ള താലികെട്ട് നടത്തുമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്.
എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അമ്പലത്തിൽ വച്ച് വിവാഹം നടത്താനാകില്ല. കാര്യങ്ങൾ പഴയപടിയാകുന്നത് വരെ കാത്തിരിക്കുന്നു. അതിനാൽ ആഗസ്റ്റ് മാസത്തിലായിരിക്കും വിവാഹം നടക്കുക- ഉത്തര പറയുന്നു.
Content Highlights: utthara unni postpones wedding, marriage, Uthra Unni
Published: 12 Apr 2020, 09:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented