
പത്തനംതിട്ട: വനംവകുപ്പിന്റെ അനുമതിയില്ലാതെ പമ്പയിൽ സിനിമാ ചിത്രീകരിച്ച കേസിൽ സംവിധായകൻ അനുരാജ് മനോഹർ ബുധനാഴ്ച പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ ഹാജരാകണം. ഇതുസംബന്ധിച്ച് വനംവകുപ്പ് സംവിധായകന് നോട്ടീസ് നൽകി.
വനംവകുപ്പിന്റെ അനുമതിയില്ലാതെ കഴിഞ്ഞ മകരവിളക്കുദിവസം പമ്പ ഹിൽടോപ്പിൽ സിനിമാ ചിത്രീകരിച്ചതായാണ് കേസ്. റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഗൂഡ്രിക്കൽ റേഞ്ചിൽപ്പെട്ട പ്ലാപ്പള്ളി സ്റ്റേഷൻ അധികൃതർ കേസെടുത്തു. ഇതുസംബന്ധിച്ച റിപ്പോർട്ട് റാന്നി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു.
ചിത്രീകരണം സംബന്ധിച്ച് മാധ്യമങ്ങളിൽവന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് കേസെടുത്തത്. മുൻകൂർ അനുമതി വാങ്ങി നിശ്ചിത ഫീസ് നൽകിയിരുന്നെങ്കിൽ കേസെടുക്കില്ലായിരുന്നു. സർക്കാർ ഉത്തരവ് പ്രകാരം സിനിമാ ചിത്രീകരണത്തിനായി ഒരുദിവസം 25,000 രൂപ അടയ്ക്കുകയും 25,000 രൂപ സെക്യൂരിറ്റിയായി കെട്ടിവെക്കുകയും ചെയ്താൽ വനമേഖലയിൽ അനുമതിയുള്ളിടത്ത് പ്രവേശിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്യാം. ഇതിന് വനംവകുപ്പ് അനുമതി നൽകുകയും ചെയ്യും.
Content Highlights: Film director Anuraj Manohar summoned by forest dept for shooting at Pamba without permission. A notice has been issued
Published: 09 Feb 2026, 08:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented