
തെലുങ്ക് പ്രേക്ഷകർ മാസ് മഹാരാജ എന്ന് വിശേഷിപ്പിക്കുന്ന സൂപ്പർതാരമാണ് രവി തേജ. ഹരീഷ് ശങ്കർ സംവിധാനംചെയ്യുന്ന മിസ്റ്റർ ബച്ചൻ ആണ് രവിതേജയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഭാഗ്യശ്രീ ബോഴ്സ് ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് ഹിറ്റ് ചിത്രമായ ദ റെയ്ഡിന്റെ റീമേക്ക് ആയെത്തുന്ന ചിത്രം ഒരു ഗാനത്തിന്റെ പേരിൽ ട്രോളുകളിൽ നിറയുകയാണ്.
ഈയിടെയാണ് ചിത്രത്തിനുവേണ്ടി മിക്കി ജെ മേയർ ഈണമിട്ട സിതാർ എന്ന ഗാനം പുറത്തിറങ്ങിയത്. എന്നാൽ ഗാനത്തേക്കാൾ ആളുകൾ ശ്രദ്ധിച്ചത് ഗാനത്തിലെ ഗ്ലാമർ അതിപ്രസരവും ആ രംഗത്തിലഭിനയിച്ച നായകന്റെയും നായികയുടേയും പ്രായവുമാണ്. 56 വയസുള്ള രവി തേജ 25 വയസുള്ള നായികയ്ക്കൊപ്പം അതിരുകടന്ന രീതിയിൽ ഗാനരംഗത്തിലെത്തിയത് പക്ഷേ ആരാധകർക്ക് പരിഹസിക്കാനുള്ള കാരണമായിത്തീർന്നു.
ഗാനം കൊള്ളാമെന്ന് വാദിക്കുന്നുണ്ടവരുണ്ടെങ്കിലും ചില രംഗങ്ങളും നൃത്തച്ചുവടുകളും നല്ലരീതിയിൽ കണ്ടിരിക്കാനാവില്ലെന്നാണ് പലരും വാദിക്കുന്നത്. ഇത്രയും പ്രായവ്യത്യാസമുള്ള രണ്ടുപേർ ഇതുപോലൊരു ഗാനരംഗത്തിൽ അഭിനയിക്കുന്നതിന്റെ ലോജിക്ക് എന്താണെന്ന് വിമർശകർ പറയുന്നു.
25 കാരിയായ ഭാഗ്യശ്രീ ബോർസിനൊപ്പം 56 കാരനായ രവി തേജയുടെ നൃത്തച്ചുവടുകൾ. ഇവിടെ നടിയുടെ മുഖം കാണിക്കാൻ പോലും സിനിമാ പ്രവർത്തകർ ശ്രദ്ധിക്കുന്നില്ല, കാരണം അവർക്ക് വേണ്ടത് അവരെ ഗ്ലാമർ പ്രദർശനത്തിനുള്ള ഒരു വസ്തുവാക്കുക എന്നതാണ് എന്നാണ് ഒരാളുടെ പ്രതികരണം.
നല്ലൊരു കണ്ടന്റ് കിട്ടിയില്ലെങ്കിൽ ഇത്തരം മോശം പ്രവണതകളിലേക്ക് ഇവർ പോകും. ഇത്തരത്തിലുള്ളവയെ തള്ളിക്കളയണമെന്നും നടിയും സംവിധായകനും ഒരുപോലെ വിമർശനം അർഹിക്കുന്നുവെന്നും കമന്റുകളുണ്ട്.
ഈ വർഷം ആഗസ്റ്റ് 15-നാണ് മിസ്റ്റർ ബച്ചന്റെ റിലീസ് നിഷ്ചയിച്ചിരിക്കുന്നത്.
Content Highlights: Actor Ravi Teja Trolled For 'Vulgar' Romance Scenes With Actress Half His Age
Published: 11 Jul 2024, 03:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented