
ക്ഷേത്രത്തിൽ അർധരാത്രിയിലെ ഉച്ചഭാഷിണി പ്രയോഗത്തിനെതിരെ നടനും അല്ലു അർജുന്റെ സഹോദരനുമായ അല്ലു സിരീഷ്. ഹൈദരാബാദിലെ വിനോബ നഗറിലുള്ള ഹനുമാൻ ക്ഷേത്രത്തിൽ പുലർച്ചെ വരെ അമിത ശബ്ദത്തിൽ പാട്ട് വെയ്ക്കുന്നതിനെതിരെയാണ് നടൻ രംഗത്തെത്തിയത്. ഹൈദരാബാദ് സിറ്റി പോലീസിനെ ടാഗ് ചെയ്ത് എക്‌സിലാണ് പരാതി ഉന്നയിച്ചത്. അനുവദിനീയമായ ശബ്ദപരിധി ലംഘിച്ച് പുലർച്ചെ മൂന്ന് മണി വരെ ഉച്ചഭാഷിണി പ്രവർത്തിക്കുന്നത് തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരാതി ഫിലിം നഗർ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കൈമാറിയതായി ഹൈദരാബാദ് സിറ്റി പോലീസിന്റെ എക്‌സ് ഹാൻഡിലിൽനിന്ന് നടന് മറുപടി ലഭിച്ചു.
ഷെയ്ക്ക്‌പേട്ടിലെ അപർണ വൺ റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് അല്ലു സിരീഷ് താമസിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൊസൈറ്റിയിലെ മുതിർന്ന പൗരന്മാരും കുട്ടികളും ജോലി ചെയ്യുന്നവരും ഉൾപ്പെടെയുള്ള അന്തേവാസികൾ ശബ്ദമലിനീകരണം മൂലം ബുദ്ധിമുട്ടുകയാണ്. മുൻപ് പലതവണ പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും സാമൂഹികമാധ്യമങ്ങളിലൂടെ നടൻ വ്യക്തമാക്കി.
വിനായക ചതുർഥി ആഘോഷങ്ങൾ ചൂണ്ടിക്കാട്ടി സെപ്റ്റംബർ 25 വരെ സഹകരിക്കണമെന്ന് ഫിലിം നഗർ പോലീസ് സ്റ്റേഷനിൽനിന്ന് മുൻപ് അറിയിച്ചിരുന്നതായി അദ്ദേഹം കുറിച്ചു. എന്നാൽ ആഘോഷങ്ങൾ അവസാനിച്ചിട്ടും ഉച്ചഭാഷിണി പ്രയോഗം തുടരുകയാണെന്ന് നടൻ ചൂണ്ടിക്കാട്ടി. ശബ്ദശല്യം തെളിയിക്കുന്ന ഒൻപത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
Content Highlights: Actor Allu Sirish complained on X regarding excessive late-night loudspeaker usage at a local temple in Hyderabad. The noise continued until 3 AM, violating permitted sound limits and disturbing nearby residents, senior citizens, and children. He shared a 9-second video as evidence, noting previous complaints had gone unaddressed. Hyderabad City Police officially responded, forwarding the grievance to the Film Nagar Station House Officer. Though police earlier asked for cooperation until Vinayaka Chaturthi on Sept 25, the loud music continued beyond the festival.
Published: 28 Sept 2026, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented