സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രം 'ആരം' പ്രേക്ഷകശ്രദ്ധ നേടി തിയറ്ററുകളിൽ തുടരുകയാണ്. വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. റിലീസിന് മുൻപ് ഒ.ടി.ടി. റൈറ്റ്‌സ് വിൽക്കുകയെന്ന നിലവിലെ സാഹചര്യത്തിൽ ഭൂരിഭാഗം ചിത്രങ്ങൾക്കും സാധിക്കാത്ത നേട്ടം ആരത്തിന് ലഭിച്ചുവെന്ന് അണിയറപ്രവർത്തകർ അവകാശപ്പെട്ടു.
പ്രമുഖ പ്ലാറ്റ്‌ഫോം ആയ സോണി ലിവ് ആണ് 'ആര'ത്തിന്റെ ഒ.ടി.ടി. അവകാശം സ്വന്തമാക്കിയത്. തിയേറ്ററിലെ പ്രദർശനം അവസാനിച്ചതിന് ശേഷം ചിത്രം സോണി ലിവിലൂടെ സ്ട്രീമിങ്ങിന് എത്തും.
ഒരു മരണത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. അന്വേഷണത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകളും പോലീസ് ഉദ്യോഗസ്ഥനായി സൈജു കുറുപ്പിന്റെ പ്രകടനവും ശ്രദ്ധ നേടുന്നു. അസ്‌കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, മനോജ് കെ.യു, ഷഹീൻ സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
വിഷ്ണു രാമചന്ദ്രൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറും എഡിറ്റിങ് വി. സാജനും സംഗീതം രോഹിത് ഗോപാലകൃഷ്ണനും നിർവഹിച്ചിരിക്കുന്നു. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ്പും ഡോ. അബ്ദുൽ ഹമീദ് ഗുഡ് ഹോപ്പും ചേർന്നാണ് ചിത്രം നിർമിച്ചത്. റോവാൻ എന്റർടെയ്ൻമെന്റ്‌സും ഗുഡ് ഫെല്ലാസും ചേർന്നാണ് തിയേറ്റർ റിലീസ്.
ഡിജിറ്റൽ: ജാങ്കോ സ്‌പേസ്, മാർക്കറ്റിങ് ആൻഡ് അഡ്വർടൈസിങ്: ബ്രിങ്‌ഫോർത്ത്, പി.ആർ.ഒ: ഐശ്വര്യ രാജ്.
Content Highlights: The crime thriller 'Aaram', starring Saiju Kurupp, has locked Sony LIV as its official OTT partner. Directed by Rajeesh Parameswaran, the film will begin streaming on Sony LIV following its theatrical run. The story revolves around an unexpected investigation surrounding a mysterious death. The film features a prominent cast including Askar Ali, Siddique, Anju Kurian, Sudheesh, and Manoj K.U. Produced by Dr. Junais Babu Good Hope and Dr. Abdul Hameed Good Hope under the banner Good Hope Productions and Distribution.
Published: 28 Sept 2026, 12:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented