യുകെയിലെ സ്വദേശികളായ സിമി ജോസും പാര്‍വതി പിള്ളയും പ്രധാനവേഷങ്ങളില്‍ എത്തുന്ന പുതിയ മലയാളം ഹൊറര്‍ ഷോര്‍ട്ട് ഫിലിം ദി ഡാര്‍ക്ക് വുഡ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

To advertise here,

ഡെസ്പരാഡോസ് ഫിലിം കമ്പനി യുകെയുടെ ബാനറില്‍ ശ്രീജ കണ്ണന്‍ നിര്‍മ്മിച്ച് പ്രശാന്ത് നായര്‍ പാട്ടത്തില്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഇംഗ്ലണ്ടിലെ നിഗൂഢത നിറഞ്ഞ ഒരു കാടിന്റെ പശ്ചാത്തലത്തിലാണ് മുന്നേറുന്നത്.

നിഗൂഢത നിറഞ്ഞ സംഭവവികാസങ്ങളിലൂടെയും ഭയാനുഭവങ്ങളിലൂടെയും സഞ്ചരിക്കുന്ന ഈ ചിത്രം, ഒരു യാത്രയ്ക്കിടെ ദുരൂഹമായ സാഹചര്യത്തില്‍ കാടിനുള്ളില്‍ അകപ്പെട്ടുപോകുന്ന രണ്ട് മലയാളി പെണ്‍കുട്ടികളുടെ വിചിത്രമായ അനുഭവങ്ങളുടെ കഥയാണ് പറയുന്നത്. പൂര്‍ണമായും യുകെയിലായിരുന്നു ചിത്രീകരണം.

ക്യാമറ ലിതിന്‍ പോള്‍, എഡിറ്റിംഗ് ശ്യാം കൈപ്പിള്ളി, സംഗീതം ഋതു രാജ്, ഗ്രാഫിക്സ് ആഷിക് അശോക്.