
കോട്ടയം: ഡോ. ഷീബ എം. കുര്യൻ രചിച്ച 'കാണുന്നുണ്ടോ?; ഭിന്നശേഷിയും സിനിമയും' എന്ന ഗ്രന്ഥത്തിന് 2025- ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി പുരസ്‌കാരം. ഡോ. വി. മോഹനകൃഷ്ണന്റെ 'ഉത്തരായണത്തിന്റെ രാഷ്ട്രീയപിന്തുടർച്ചകൾ' മികച്ച ലേഖനത്തിനുമുള്ള അവാർഡ് നേടി. ഡോ. നൗഫൽ മറിയം ബ്ലാത്തൂരിന്റെ 'ചലച്ചിത്ര ഭാഷ: രൂപവും സങ്കൽപനവും' എന്ന ഗ്രന്ഥത്തിന് സ്പെഷ്യൽ ജൂറി പുരസ്‌കാരവുമുണ്ട്.
മികച്ച ഗ്രന്ഥത്തിന് 5000 രൂപയും ലേഖനത്തിന് 3000 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡുകൾ. 1000 രൂപയും ഫലകവും പ്രശസ്തിപത്രവും പ്രത്യേക ജൂറി പുരസ്‌കാരത്തിനു ലഭിക്കും. ഡോ. ജോർജ് ഓണക്കൂർ, തേക്കിൻകാട് ജോസഫ്, ഡോ. ജോസ് കെ. മാനുവൽ, എ. ചന്ദ്രശേഖർ എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച ഗ്രന്ഥം തിരഞ്ഞെടുത്തത്. ഡോ. ജോർജ് ഓണക്കൂർ, തേക്കിൻകാട് ജോസഫ്, ഡോ. അരവിന്ദൻ വല്ലച്ചിറ, എ. ചന്ദ്രശേഖർ എന്നിവരടങ്ങുന്ന സമിതിയാണ് മികച്ച ലേഖനം തിരഞ്ഞെടുത്തത്.
Content Highlights: Dr. Sheeba M. Kuryan won the Mannarakkayam Baby Award for best film book for 'Kaanunnundo?; Bhinnasheshiyum Cinemayum'. Dr. V. Mohanakrishnan bagged the best article award for 'Utharayanathinte Rashtriya Pinthudarchakal'. Dr. Naufal Mariyam Blathur received a Special Jury Award for his book 'Chalachithra Bhasha: Roopavum Sankalpanavum'. The best book award carries Rs 5,000, a statuette, and a certificate, while the best article award includes Rs 3,000. The winners were selected by a jury panel led by Dr. George Onakkoor.
Published: 03 Nov 2026, 10:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented