കോഴിക്കോട്: നാടക- സിനിമാ നടൻ കെ.പി. ഉമ്മർ അനുസ്മരണവും പുരസ്‌കാര വിതരണവും നടന്നു. കോഴിക്കോട് ചലച്ചിത്ര കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നളന്ദ ഹാളിൽ നടന്ന പരിപാടി സാഹിത്യകാരൻ പി.ആർ. നാഥൻ ഉദ്ഘാടനം ചെയ്തു. സംവിധായകൻ പി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുരളി ബേപ്പൂർ, ഷാനവാസ് കണ്ണഞ്ചേരി, ഗിരീഷ് പെരുവയൽ, ജയരാജ് കോഴിക്കോട്, ബൈജു പുതിയറ, ആർ. ജയന്ത്കുമാർ, ദിനേശ് കെ.പി. എന്നിവർ പ്രസംഗിച്ചു.
കെ.പി. ഉമ്മർ പുരസ്കാര ജേതാക്കളായ മാധ്യമപ്രവർത്തകൻ മിത്രൻ വിശ്വനാഥ്, നടൻ വിനോദ് കോഴിക്കോട്, ടി.കെ.എ. അനീസ്, ശ്രീനിവാസൻ, ഷിംജിത്ത് ശിവൻ, പ്രിയശ്രീ, റോഷ്‌നി ജയപ്രകാശ്, അമ്മു കോഴിക്കോട്, ജോസഫ് പി.സി, രജനി പി. കലാക്ഷേത്ര, രാഗിണി പി.എം, സുനീറ ഗുരുവായൂർ എന്നിവർ പുരസ്‌കാരങ്ങളും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.
Content Highlights: KP Ummer commemoration and award ceremony were organized by Kozhikode Film Collective at Nalanda Hall. Writer P.R. Nathan inaugurated the function, which was presided over by director P.K. Baburaj. Journalist Mithran Viswanath, actor Vinod Kozhikode, and T.K.A. Anees were among the award recipients. Other honored individuals included Sreenivasan, Shimjith Sivan, Priyashree, Roshni Jayaprakash, Ammu Kozhikode, Joseph P.C., Rajani P. Kalakshetra, Ragini P.M., and Suneera Guruvayur.
Published: 03 Nov 2026, 10:09 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented