കോഴിക്കോട് ഹോട്ടൽ ഗോകുലം ഗ്രാൻഡിൽ നടന്ന ചടങ്ങിൽ സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ പദം സിങ് ഐ.പി.എസ്. ട്രെയ്‌ലർ റിലീസ് ചെയ്തു.

കോഴിക്കോട്: എ.വി.എ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. എ.വി. അനൂപ് നിർമിച്ച്, കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ഓഫീസ് ജൂനിയർ സൂപ്രണ്ട് സുധീകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച 'ഷോ കോസ്' (Show Cause - Who cares about the wounds of a cop) എന്ന ഹ്രസ്വചിത്രത്തിന്റെ ട്രെയ്‌ലർ പ്രകാശനം ചെയ്തു. കോഴിക്കോട് ഹോട്ടൽ ഗോകുലം ഗ്രാൻഡിൽ നടന്ന ചടങ്ങിൽ സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ പദം സിങ് ഐ.പി.എസ്. ട്രെയ്‌ലർ റിലീസ് ചെയ്തു.
പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക- വ്യക്തിജീവിതങ്ങളിലെ സംഘർഷങ്ങളും മാനസിക സമ്മർദ്ദങ്ങളും പ്രമേയമാക്കിയ ചിത്രത്തിൽ പ്രധാന കഥാപാത്രമായ എസ്.ഐ. പീറ്റർ ജോണിനെ അവതരിപ്പിക്കുന്നത് നിർമാതാവ് കൂടിയായ ഡോ. എ.വി. അനൂപ് ആണ്. മുൻ ജില്ലാ ജഡ്ജി ആർ.എൽ. ബൈജു, രാഹുൽ പി.ജെ, സുനീഷ് കെ. ജാൻ, കെ.പി.എ. ലത്തീഫ്, കുമാരി നന്ദിത, ലതാ സതീഷ് എന്നിവർക്കൊപ്പം കോഴിക്കോട്ടെ നിരവധി പോലീസ് ഉദ്യോഗസ്ഥരും പ്രധാന വേഷങ്ങളിലെത്തുന്നു.
ചടങ്ങിൽ ഡോ. എ.വി. അനൂപ്, ആർ.എൽ. ബൈജു, ഷെവലിയാർ സി.ഇ. ചാക്കുണ്ണി, സംവിധായകൻ സുധീകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ സുഗുണേഷ് കുറ്റിയിൽ, പോലീസ് അസോസിയേഷൻ ഭാരവാഹികളായ രതീഷ് പുതിയകാവ്, ബൈജു, പ്രേംകുമാർ പറമ്പത്ത്, കെ.പി.എ. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.
ക്യാമറ: ചന്തു മേപ്പയ്യൂർ, എഡിറ്റിങ്: രതിൻ രാധാകൃഷ്ണൻ, സംഗീതം: സാജൻ കെ. രാം, ഗാനരചന: ദുർഗ്ഗ അരവിന്ദ്, കല: വേലു വാഴയൂർ, സൗണ്ട് ഡിസൈൻ: ഷൈജു എം, മേക്കപ്പ്: രബീഷ് ബാബു, വസ്ത്രാലങ്കാരം: ബാലൻ പുതുക്കൂടി, പ്രൊഡക്ഷൻ കൺട്രോളർ: സുഗുണേഷ് കുറ്റിയിൽ.
Content Highlights: The official trailer for the short film 'Show Cause' has been released at Kozhikode Hotel Gokulam Grand. Kozhikode City Deputy Police Commissioner Padam Singh IPS released the trailer during the event. Produced by Dr. A.V. Anoop under AVA Productions, the film is written and directed by Sudheekrishnan. The film focuses on the professional and personal stress faced by police officers, with Dr. A.V. Anoop playing the lead role of SI Peter John. Several real-life police officers from Kozhikode also feature in key roles alongside prominent figures like former district judge R.L. Baiju.
Published: 09 Sept 2026, 03:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented