ഗരുഡൻ എന്ന ചിത്രത്തിനുശേഷം ഉണ്ണി മുകുന്ദൻ സുപ്രധാനവേഷത്തിലെത്തുന്ന ചിത്രംകൂടിയാണ് ഡെയർ ഡെവിൾ.

നടൻ അജിത് കുമാറിന്റെ 64-ാമത് ചിത്രത്തിന്റെ പൂജാ ചടങ്ങ് ചെന്നൈയിൽ നടന്നു. ഡെയർ ഡെവിൾ (Dare Devil) എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ആദിക് രവിചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ശാലിനി അജിത് കുമാറാണ്.
ഉണ്ണി മുകുന്ദനാണ് ചിത്രത്തിൽ മറ്റൊരു സുപ്രധാനവേഷത്തിലെത്തുന്നത്. ശ്രീലീലയാണ് നായിക. ഗരുഡൻ എന്ന ചിത്രത്തിനുശേഷം ഉണ്ണി മുകുന്ദൻ സുപ്രധാനവേഷത്തിലെത്തുന്ന ചിത്രംകൂടിയാണ് ഡെയർ ഡെവിൾ. പാർത്ഥിപൻ, സുനിൽ, റെഡിൻ കിങ്സ്ലി, പ്രഭു, രാധിക, യോഗി ബാബു എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനം നിർവഹിക്കുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം.
നവംബർ 12-ന് ഹൈദരാബാദിൽ ചിത്രീകരണം ആരംഭിക്കും. ഫെബ്രുവരി അവസാനം വരെ നീണ്ടുനിൽക്കുന്ന തുടർച്ചയായ ഷെഡ്യൂളാണ് പ്ലാൻ ചെയ്തിരിക്കുന്നത്.
Content Highlights: The official pooja ceremony for Tamil superstar Ajith Kumar's 64th feature film, titled Dare Devil, was held in Chennai; directed by Adhik Ravichandran and produced by Shalini Ajith Kumar, the action-entertainer co-stars Unni Mukundan and Sreeleela, featuring music by Anirudh Ravichander, with principal photography scheduled to begin on November 12 in Hyderabad.
Published: 02 Nov 2026, 09:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented