നാടക കലാകാരന്മാരുടെ ജീവിതം പറയുന്ന 'രംഗപടം' എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. ജീവിതം നാടകത്തിനു വേണ്ടി സമർപ്പിച്ച നാടകകലാകാരന്മാരുടെ സങ്കടങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.

To advertise here,

കാഞ്ഞൂർ നയനം കമ്യൂണിക്കേഷൻസിന്റെ ബാനറിൽ പ്രസാദ് പാറപ്പുറമാണ് കഥയും കവിതയും എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥയും സംഭാഷണവും കാഞ്ഞൂർ പരമേശ്വരന്റേതാണ്. ക്യാമറയും എഡിറ്റിങ്ങും നിവിൻ സെബാസ്റ്റ്യൻ.

നാടകനടന്മാരായ കാഞ്ഞൂർ മത്തായി, കാഞ്ഞൂർ പരമേശ്വരൻ, സുരേഷ് കാലടി, സുനിൽ ഐക്കുളത്ത്, അലിയാർ തെറ്റാലി, ഷഹിദ് പി, ശശിധരൻ കൃഷ്ണകുമാർ, അക്ഷയ് ഹരി, ഷിജോ വർഗീസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.