18-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടും പ്രദർശനാനുമതി നിഷേധിക്കപ്പെട്ട 31 ചിത്രങ്ങളിൽ 24 ചിത്രങ്ങൾക്കുകൂടി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നൽകി. 31 ചിത്രങ്ങൾക്കും പ്രദർശനാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നിയമനടപടി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിൽ മന്ത്രാലയത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതു സംബന്ധിച്ച കേസിൽ കോടതി വാദം കേൾക്കാനിരിക്കെയാണ് അനുമതി.

To advertise here,

ഹ്രസ്വചിത്ര മത്സരവിഭാഗത്തിലെ ഗ്ലോബ്, ഭിന്തീല പാത്ത്, എ ഹാൻഡ്ഷേക്ക് എന്നീ ചിത്രങ്ങൾ, ഫോക്കസ് വിഭാഗത്തിലെ മദർ ടങ്, അൺസ്ട്രങ്, ചാപ്റ്റർ ടു, ഇന്റർനാഷണൽ വിഭാഗത്തിലെ ബേർഡ്സ് ഓഫ് വാർ, ഇൻസൈഡ്, മെലാറ്റോണിൻ, റാഹ, മെമ്മറീസ് ഓഫ് എ വിൻഡോ, പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്, മൈ ഫാദർ ആൻഡ് ഖദ്ദാഫി, സൈലൻസ്ഡ്, ലാൻഡ് മാർക്സ്, ദ മാച്ച്, കവർ- അപ്പ്, ഫിഫ്റ്റി എയ്റ്റ്ത്ത്, ഷോട്ട് റിവേഴ്സ് ഷോട്ട്, ഫെസ്റ്റിവൽ വിന്നേഴ്സ് വിഭാഗത്തിൽപ്പെട്ട ഗൈഡഡ് ടൂർ, റിഹേഴ്സൽസ് ഫോർ എ റെവല്യൂഷൻ, വൺ ഇൻ എ മില്യൺ, നേപ്പാൾ ചിത്രമായ ബാൻഡ്-എയ്ഡ്സ് എന്നീ ചിത്രങ്ങൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.

അനുമതി ലഭിച്ച ഒരു ചിത്രം വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെടുത്തി സമർപ്പിച്ചതാണ്. അത് ഫെസ്റ്റിവൽ ഔദ്യോഗിക പ്രോഗ്രാമിന്റെ ഭാഗമായി പ്രദർശിപ്പിക്കുന്നില്ല.

അനുമതി ലഭിച്ച ചിത്രങ്ങൾ മേളയുടെ മൂന്നാം ദിവസം മുതൽ പ്രദർശിപ്പിച്ചു തുടങ്ങും. പുതുക്കിയ പ്രദർശന ഷെഡ്യൂൾ ഐ.ഡി.എസ്.എഫ്.എഫ്.കെ. വെബ്സൈറ്റിൽ ലഭ്യമാക്കും. ഡെലിഗേറ്റുകൾക്ക് മൊബൈൽ സന്ദേശമായും ഇതു സംബന്ധിച്ച അറിയിപ്പുകൾ ലഭിക്കുമെന്നും ചലച്ചിത്ര അക്കാദമി അറിയിച്ചു.