സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്ത്. വെഡിംഗ് സോങ് എന്ന പേരിൽ പുറത്ത് വന്ന ഗാനത്തിന്റെ പ്രധാന ആകർഷണം, ഇത് ആലപിച്ചിരിക്കുന്നത് നായകനായ സൂര്യ തന്നെയാണ് എന്നതാണ്. നേരത്തെ, സൂര്യയുടെ ജന്മദിനം പ്രമാണിച്ച് ജൂലൈ 23-ന് ഗാനത്തിന്റെ പ്രൊമോ വീഡിയോ റിലീസ് ചെയ്തിരുന്നു. ഇപ്പൊൾ ഗാനത്തിന്റെ പൂർണമായ പതിപ്പ് ആണ് പുറത്തുവന്നിരിക്കുന്നത്.
ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 14-നാണ്. കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്.
മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, സിതാര എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. നടനും സംവിധായകനുമായ യുവതാരം കെൻ കരുണാസ് ആണ് വെഡ്ഡിങ് സോങ്ങിന് വരികൾ രചിച്ചത്.
സൂര്യ, മമിത എന്നിവരുടെ തകർപ്പൻ നൃത്തമാണ് ഗാനത്തിന്റെ ഹൈലൈറ്റ്. ജി.വി. പ്രകാശ് കുമാർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത്. അതീവരസകരമായി, ഏറെ കളർഫുൾ ആയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. പക്കാ ഫാമിലി എന്റർടെയ്‌നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ, ഗാനങ്ങൾ എന്നിവയെല്ലാം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
നേരത്തെ പുറത്തുവന്ന, ചിത്രത്തിലെ 'പട്ടാംപൂച്ചി' എന്ന ആദ്യ ഗാനവും സൂപ്പർഹിറ്റായി മാറിയിരുന്നു. റിലീസിന് മുൻപ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടും ചിത്രം വാർത്തകളിൽ നിറഞ്ഞു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ- റിലീസ് ബിസിനസ് ആണ് ചിത്രം നേടിയത്. ചിത്രത്തിന്റെ ഒ.ടി.ടി. റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് 85 കോടിയോളം രൂപയ്ക്കാണ് സ്വന്തമാക്കിയത്.
സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായി എത്തുന്ന 'വിശ്വനാഥ് ആൻഡ് സൺസ്', ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ലക്കി ഭാസ്‌കറി'ന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ചിത്രമാണ്. സംവിധായകൻ വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജി.വി. പ്രകാശ് കുമാർ, എഡിറ്റർ: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ: കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ: ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ, ഫൈറ്റ് മാസ്റ്റർ: വി. വെങ്കട്ട്, നൃത്തസംവിധാനം: ശേഖർ വി.ജെ., വിജയ് ബിന്നി, സംഭാഷണങ്ങൾ: കെ.എൻ. വിജയകുമാർ, ചീഫ് കോ- ഡയറക്റ്റർ: ശ്രീവാസ്തവ, കോ- ഡയറക്ടർ: അഞ്ജി ചോഡപനിഡി, വി.എഫ്.എക്‌സ്. സൂപ്പർവൈസർ: വാസുദേവ റാവു മൊജ്ജാദ, ഡി.ഐ: ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ്: വൈശാഖ് ശിവ, ഡോൾബി അറ്റ്‌മോസ് മിക്‌സ്: ടി. ഉദയ് കുമാർ, ടീസർ കട്ട്: ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ: ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ: ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്‌മെന്റ്: വിജയകുമാർ, ബാലയ്യ ഡി. രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൗഡ്, ഡി.ഒ.പി. ടീം: ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ: അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജി.എഫ്.എക്‌സ്: സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ: രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ: കബിലൻ, ഡിജിറ്റൽ മാർക്കറ്റിങ്: സന്ദീപ് കുൽക്കർണി, പി.ആർ.ഒ: ശബരി.
Content Highlights: Suriya turns singer for the energetic Wedding Song in Vishwanath and Sons. Features lead pair Suriya and Mamitha Baiju with dynamic dance sequences. Global theatrical release confirmed for August 14. Music composed by G.V. Prakash Kumar with lyrics by Ken Karunas. The film has achieved a record-breaking pre-release business of 300 crores
Published: 25 Jul 2026, 05:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented