തേനിസൈ തെൻട്രൽ എന്നായിരുന്നു അദ്ദേഹത്തെ ആരാധകരും സിനിമാലോകവും വിശേഷിപ്പിച്ചിരുന്നത്.

പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ (75) ചെന്നൈയിൽ അന്തരിച്ചു. രാവിലെ 8.30-ഓടെ സൂര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു അദ്ദേഹത്തെ. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. തേനിസൈ തെൻട്രൽ എന്നായിരുന്നു അദ്ദേഹത്തെ ആരാധകരും സിനിമാലോകവും വിശേഷിപ്പിച്ചിരുന്നത്.
1950 നവംബർ 20-ന് ദേവനേശൻ ചൊക്കലിംഗം എന്ന പേരിൽ ജനിച്ച ദേവ, തമിഴ് സിനിമയിലെ പ്രമുഖ സംഗീതസംവിധായകരിൽ ഒരാളായിരുന്നു. തനതായ ഈണങ്ങൾ, നാടൻ പാട്ടുകളെ അടിസ്ഥാനമാക്കിയുള്ള സംഗീതം എന്നിവയിലൂടെ അദ്ദേഹം പ്രശസ്തനാണ്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലായി നൂറുകണക്കിന് ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. നിരവധി ചിത്രങ്ങൾക്കുവേണ്ടി ഗാനങ്ങളാലപിക്കുകയും ചെയ്തു.
സുമ്മാ ഇരുങ്ക മച്ചാൻ, ഉന്നിടത്തിൽ എന്നൈ കൊടുത്തേൻ, ചിന്ന രാജ, വാണി മഹൽ, അടി തടി, ഇംഗ്ലീഷ്കാരൻ, മോതി വിളയാട്, സൂരിയൻ സട്ട കല്ലൂരി എന്നീ ചിത്രങ്ങളിൽ വേഷമിടുകയും ചെയ്തിട്ടുണ്ട് ദേവ.
1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലുമാണ് ദേവ തമിഴ് സിനിമയിൽ പ്രശസ്തനാകുന്നത്. ബാഷ, അണ്ണാമലൈ, ആസൈ, കാതൽ കോട്ടൈ, നേർക്കു നേർ, നിനൈത്തേൻ വന്തായി, പ്രിയമുടൻ, വാലി, കുഷി തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഉൾപ്പെടുന്നു. മലയാളത്തിൽ ദ പ്രിൻസ്, കിങ് സോളമൻ, ഫാന്റം എന്നീ ചിത്രങ്ങൾക്ക് ദേവ ഈണമൊരുക്കിയിട്ടുണ്ട്. അവ്വൈ ഷൺമുഖി എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആയ ചാച്ചി 420-യുടെ പശ്ചാത്തലസംഗീതവും അദ്ദേഹം നിർവഹിച്ചു.
തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ലഭിച്ചിട്ടുണ്ട്. 'ആസൈ' എന്ന ചിത്രത്തിലെ പ്രവർത്തനത്തിന് മികച്ച സംഗീതസംവിധായകനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ ശ്രീകാന്ത് ദേവ മകനാണ്. സബേഷ്, മുരളി എന്നിവരാണ് മറ്റുമക്കൾ.
Content Highlights: Veteran Tamil film composer and singer Deva, affectionately known as 'Thenisai Thendral', passed away in Chennai at the age of 75, leaving behind an extraordinary musical legacy that revolutionized gaana music and defined 90s South Indian cinema.
Published: 17 Oct 2026, 12:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented