നിലവിൽ മുംബൈയിൽ മക്കളോടൊപ്പം താമസിക്കുന്ന ആഡംബര അപ്പാർട്ട്മെന്റിന് 70 കോടി രൂപയാണ് വില കണക്കാക്കുന്നത്.

ദക്ഷിണേന്ത്യൻ സിനിമാലോകത്തെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് സൂര്യയും ജ്യോതികയും. ഇരുവരുടെയും സംയുക്ത ആസ്തി 681 കോടി രൂപയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. അടുത്തിടെ തങ്ങളുടെ ദാമ്പത്യബന്ധത്തിന്റെ 20-ാം വാർഷിക വേളയിൽ സ്കോട്ട്‌ലൻഡിലെ പള്ളിയിൽവെച്ച് ഈ വിശേഷദിവസം ആഘോഷിച്ചിരുന്നു. ചടങ്ങിൽ ഇവരുടെ മക്കളായ ദിയ, ദേവ് എന്നിവരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.
വലിയ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളാണ് സൂര്യ-ജ്യോതിക ദമ്പതിമാർക്കുള്ളതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മുംബൈയിലേക്ക് മാറുന്നതിന് മുൻപ് ചെന്നൈ മഹാകവി ഭാരതി നഗറിന് (ടി. നഗർ) സമീപമുള്ള വിജയാലക്ഷ്മി സ്ട്രീറ്റിലെ ആഡംബര ബംഗ്ലാവിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഈ വസ്തുവിന്റെ മൂല്യം 200 കോടി രൂപയാണ്. നിലവിൽ മുംബൈയിൽ മക്കളോടൊപ്പം താമസിക്കുന്ന ആഡംബര അപ്പാർട്ട്മെന്റിന് 70 കോടി രൂപയാണ് വില കണക്കാക്കുന്നത്.
Also Read: 'ഇഷ്ടമുള്ളത് കഴിക്കാം, ഇഷ്ടമുള്ളത്ര കഴിക്കരുത്'; മമ്മൂട്ടി നൽകിയ ഉപദേശത്തെക്കുറിച്ച് സൂര്യ
ഇരുവരുടെയും ഗാരേജിൽ വിലകൂടിയ ആഡംബര കാറുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട്. 1.38 കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു 7 സീരീസ്, 80 ലക്ഷം രൂപയുടെ ഓഡി ക്യു 7, 61 ലക്ഷം രൂപയുടെ മെഴ്‌സിഡസ് ബെൻസ്, 1.10 കോടി രൂപയുടെ ജാഗ്വാർ എക്‌സ്.ജെ.എൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഓഡി എ7 സ്‌പോർട്‌ബാക്ക്, 2.48 കോടി മുതൽ 2.75 കോടി രൂപ വരെ വിലമതിക്കുന്ന റേഞ്ച് റോവർ വോഗ് എന്നീ വാഹനങ്ങളും ഇവർക്കുണ്ട്.
1999-ൽ പുറത്തിറങ്ങിയ പൂവെല്ലാം കേട്ടുപ്പാർ' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്നുള്ള സൗഹൃദം പ്രണയമാവുകയും 2006 സെപ്റ്റംബർ 11-ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. അഭിനയത്തിന് പുറമേ, 2013-ൽ 2ഡി എന്റർടൈൻമെന്റ് (2D Entertainment) എന്ന നിർമ്മാണ കമ്പനി ഇവർ ആരംഭിച്ചു. '24', 'കടൈക്കുട്ടി സിംഗം', 'മകളിർ മട്ടും', 'പസംഗ 2', 'ഉറിയടി 2', 'ജയ് ഭീം', 'ഓ മൈ ഡോഗ്' തുടങ്ങിയ ചിത്രങ്ങൾ ഈ ബാനറിൽ നിർമിക്കപ്പെട്ടു. നടൻ കാർത്തിയും രാജശേഖർ പാണ്ഡ്യനും ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.
Also Read: സൂര്യ അനുഭവിച്ച കഷ്ടപ്പാടും വേദനയും എനിക്കറിയാം, ഇന്ന് അദ്ദേഹത്തെയോർത്ത് അഭിമാനം -രാധിക ശരത്കുമാർ
സിനിമാഭിനയവും വിജയകരമായ വ്യവസായ സംരംഭങ്ങളും വഴി വലിയൊരു സാമ്പത്തിക സാമ്രാജ്യമാണ് സൂര്യയും ജ്യോതികയും കെട്ടിപ്പടുത്തിട്ടുള്ളത്. ദക്ഷിണേന്ത്യൻ സിനിമയിൽ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ഇരുവരും ബിസിനസിലും മികച്ച പങ്കാളിത്തം പുലർത്തുന്നു. കുടുംബജീവിതത്തിലും സിനിമാരംഗത്തും ഒരുപോലെ വിജയം കൈവരിച്ച ഈ ജോഡി ഇൻഡസ്ട്രിയിലെ മാതൃകാദമ്പതികളായി നിലകൊള്ളുന്നു.
Content Highlights: South Indian star couple Suriya and Jyothika hold a combined net worth of Rs 681 crore, backed by luxury properties including a Rs 200 crore Chennai bungalow, a Rs 70 crore Mumbai flat, high-end luxury cars, and their successful production house 2D Entertainment.
Published: 19 Sept 2026, 03:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented