
സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന 'സീൻ' എന്ന തമിഴ് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സൂര്യ പോലീസ് വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. ടീസർ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തെക്കുറിച്ച് പലവിധ ചർച്ചകളാണ് സാമൂഹിക മാധ്യമങ്ങളിലാകെ.
'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി തമിഴിൽ ഒരുക്കുന്ന ചിത്രമാണ് 'സീൻ'. സൂര്യയുടെ 47-ാം ചിത്രമായി ഒരുങ്ങുന്ന 'സീൻ' നിർമിക്കുന്നത് ഴഗരം സ്റ്റുഡിയോസിന്റെ ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ്. ചിത്രത്തിൽ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒട്ടേറെ മലയാളികൾ അണിനിരക്കുന്നുണ്ട്.
മലയാള സിനിമകളിൽ അസോസിയേറ്റ് സിനിമാറ്റോഗ്രാഫർ ആയിരുന്ന വിനീത് അഗസ്റ്റിൻ ആണ് 'സീനി'ന് ദൃശ്യഭാഷ ഒരുക്കുന്നത്. സുഷിൻ ശ്യാം സംഗീതം നൽകുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് 'പ്രേമലു', 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ചിത്രങ്ങളുടെ ഛായാഗ്രാഹകനായ അജ്മൽ സാബുവാണ്.
ALSO READ | സൂര്യ 47-ന് ടൈറ്റിലായി; ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന 'സീൻ' ടീസർ പുറത്ത്, ദീപാവലി റിലീസ്
'സീനി'ൽ നായികയായി എത്തുന്നത് മലയാളി താരം നസ്രിയ നസിം. മലയാളത്തിലെ യുവതാരം നസ്ലിനും പ്രധാനവേഷം ചെയ്യുന്നുണ്ട്. നസ്ലിന്റെ വേഷത്തെ ചൊല്ലിയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന ചർച്ച.
ടീസർ പുറത്തുവന്നതോടെ നസ്ലിൻ ചിത്രത്തിൽ വില്ലൻ വേഷത്തിലാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ടീസറിലെ ഒരു രംഗത്തിൽ ലോലിപോപ്പ് പിടിച്ചിരിക്കുന്ന ഒരു കഥാപാത്രത്തെ കാണിക്കുന്നുണ്ട്. നെഗറ്റീവായി അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം നസ്ലിൻ ആണെന്നാണ് ആളുകൾ ചൂണ്ടിക്കാണിക്കുന്നത്.
'സീൻ' പാക്ക് അപ്പ് വീഡിയോയിൽ നസ്ലിൻ ധരിച്ചിരുന്ന അതേ ഷർട്ടാണ് കഥാപാത്രത്തിന്റേയും. ഇതാണ് ഊഹാപോഹങ്ങൾക്ക് കാരണമായത്. അതിന് പുറമേ, ചിത്രത്തിൽ കാഴ്ചപരിമിതിയുള്ള കഥാപാത്രമായാണോ സൂര്യ എത്തുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
Content Highlights: Title teaser for Suriya's 47th film 'Scene', directed by Jithu Madhavan, has been released. Suriya reportedly appears as a police officer in the film, which is produced by Jyotika and Suriya under 2D Entertainment. Social media buzz speculates whether young actor Naslen is playing the negative lead/villain character in the movie. Fans linked a lollipop-holding character from the teaser to a shirt Naslen wore in the movie's wrap-up video. The movie features key Malayalam talents including Nazriya Nazim, Sushin Shyam (music), Vineeth Augustin (cinematography), and Ajmal Sabu (editing).
Published: 10 Sept 2026, 06:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented