ഈ ചിത്രത്തിന്റേതായി ആദ്യം പുറത്തുവരുന്ന ക്യാരക്റ്റർ പോസ്റ്റർ പൃഥ്വിരാജിന്റേതായിരിക്കുമെന്ന് വെള്ളിയാഴ്ച രാവിലെ രാജമൗലി അറിയിച്ചിരുന്നു.

പൃഥ്വിരാജ് സുകുമാരൻ, എസ്.എസ്. രാജമൗലി | ഫോട്ടോ: Instagram, AFP
നടൻ പൃഥ്വിരാജ് സുകുമാരനെ പ്രശംസിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. SSMB29 എന്ന പുതിയ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം പൃഥ്വിരാജിനെ അഭിനന്ദിച്ചത്. കുംഭ എന്ന കഥാപാത്രമാവാൻ തന്നെ പൂർണമായും സമർപ്പിച്ചതിന് പൃഥ്വിരാജിനോട് നന്ദി പറയുന്നുവെന്നും രാജമൗലി പറഞ്ഞു.
"പൃഥ്വിരാജിനൊപ്പമുള്ള ആദ്യ ഷോട്ട് പൂർത്തിയാക്കിയ ശേഷം, ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു, ‘ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് താങ്കൾ. ഈ ദുഷ്ടനും, ക്രൂരനും, ശക്തനുമായ പ്രതിനായകൻ കുംഭിന് നിങ്ങൾ ജീവൻ നൽകുന്നത് വളരെ സംതൃപ്തി നൽകുന്ന അനുഭവമായിരുന്നു. പൃഥ്വിരാജിന് നന്ദി."– പോസ്റ്റർ പങ്കുവെച്ചുകൊണ്ട് എസ്.എസ്. രാജമൗലി എഴുതിയതിങ്ങനെ.
ഗ്ലോബ്ടോട്ടർ എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. ഈ ചിത്രത്തിന്റേതായി ആദ്യം പുറത്തുവരുന്ന ക്യാരക്റ്റർ പോസ്റ്റർ പൃഥ്വിരാജിന്റേതായിരിക്കുമെന്ന് വെള്ളിയാഴ്ച രാവിലെ രാജമൗലി അറിയിച്ചിരുന്നു. പൃഥ്വിരാജും മഹേഷ് ബാബുവും പ്രിയങ്കാ ചോപ്രയും ഒന്നിക്കുന്ന ക്ലൈമാക്സ് ചിത്രീകരണത്തിനിടെ സിനിമയുടെ ഔദ്യോഗിക ലോഞ്ച് ചടങ്ങിന്റെ തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്. മുൻപ് ചെയ്തിട്ടുള്ളതിനേക്കാൾ വളരെ വലുതായി എന്തെങ്കിലും ചെയ്യാനാണ് ശ്രമിക്കുന്നതെന്നും രാജമൗലി പറഞ്ഞു.
ഈ മാസം 15-ന് ഹൈദരാബാദിൽ വെച്ചാണ് ഗ്ലോബ്ടോട്ടർ ലോഞ്ച് ഇവെന്റ് നടക്കുന്നത്. ഈയാഴ്ച തന്നെ ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ അപ്ഡേറ്റുകൾ ഉണ്ടാകുമെന്നും അതിന്റെ തുടക്കമായാണ് പൃഥ്വിരാജിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിടുന്നതെന്നും രാജമൗലി കൂട്ടിച്ചേർത്തു.
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടക്കുന്ന ലോഞ്ച് ഇവന്റ് ഒരു വലിയ ആഘോഷമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രധാന പ്രഖ്യാപനങ്ങൾ നടത്തും. ഈ പരിപാടി ജിയോ ഹോട്ട്സ്റ്റാറിൽ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. പരിപാടിക്കായി നിർമ്മിക്കുന്ന 100 അടി ഉയരമുള്ള കൂറ്റൻ എൽഇഡി ടവറിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.
മഹേഷ് ബാബു, പൃഥ്വിരാജ്, പ്രിയങ്കാ ചോപ്ര എന്നിവർ ആദ്യമായി രാജമൗലിക്കൊപ്പം അണിനിരക്കുന്ന ചിത്രം കൂടിയാണിത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിവിധയിടങ്ങളിലായി നടന്നുവരികയായിരുന്നു. വി. വിജയേന്ദ്ര പ്രസാദാണ് തിരക്കഥ. എം.എം. കീരവാണിയാകും സംഗീതസംവിധാനം. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുകയെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: SS Rajamouli lauds Prithviraj Sukumaran`s dedication as `Kumbha` in his upcoming film. First character poster released. Major updates coming soon!
Published: 07 Nov 2025, 08:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented