തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും അക്രമാസക്തമായ ആക്ഷൻ രംഗം കേരള നിയമസഭയ്ക്ക് മുന്നിലാണ് ചിത്രീകരിച്ചതെന്ന് സംവിധായകൻ എസ്.എസ്. രാജമൗലി. ജൂനിയർ എൻ.ടി.ആറിനെ നായകനാക്കി 2003-ൽ പുറത്തിറങ്ങിയ 'സിംഹാദ്രി' എന്ന ചിത്രത്തിലെ പ്രശസ്തമായ ആക്ഷൻ രംഗത്തെക്കുറിച്ചാണ് രാജമൗലി ഓർത്തെടുത്തത്.
ഫഹദ് ഫാസിൽ നായകനായ 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' എന്ന പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവെയാണ് രാജമൗലി ഇക്കാര്യം പങ്കുവെച്ചത്. ഫഹദ് ഫാസിൽ, നിർമാതാവ് എസ്.എസ്. കാർത്തികേയ, നടന്മാരായ സംഗീത് പ്രതാപ്, ശ്യാം മോഹൻ എന്നിവരുമായുള്ള സംഭാഷണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്റെ രണ്ടാമത്തെ ചിത്രമായ 'സിംഹാദ്രി'യുടെ ചിത്രീകരണത്തിനായി പത്ത് ദിവസത്തോളം കേരളത്തിലുണ്ടായിരുന്നുവെന്ന് രാജമൗലി ഓർത്തു. നായകൻ മഴുകൊണ്ട് ആളുകളെ കൊലപ്പെടുത്തുകയും നിയമസഭയ്ക്ക് മുന്നിലൂടെ ഓടുകയും ചെയ്യുന്ന രംഗമാണ് ചിത്രീകരിച്ചത്. ഇന്നത്തെ കാലത്ത് അവിടെ അത്തരമൊരു ചിത്രീകരണം സാധ്യമാണോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജമൗലിയുടെ കരിയറിലെ തന്നെ ഏറ്റവും അക്രമാസക്തമായ ആക്ഷൻ രംഗമായിരുന്നു അതെന്ന് മകൻ കാർത്തികേയയും സാക്ഷ്യപ്പെടുത്തി.
ALSO READ | മാജിക്കും ഇമോഷനും ചേർന്നൊരു രാജമൗലി-ഫഹദ് ഫാന്റസി; ഡോണ്ട് ട്രബിൾ ദി ട്രബിൾ
എന്തുകൊണ്ട് തിരുവനന്തപുരം തിരഞ്ഞെടുത്തു എന്ന ഫഹദിന്റെ ചോദ്യത്തിനും രാജമൗലി മറുപടി നൽകി. നായകൻ ആന്ധ്രപ്രദേശിൽനിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുന്നതായാണ് കഥയിലുള്ളത്. അതുകൊണ്ടാണ് കേരളം തിരഞ്ഞെടുത്തതെന്നും രാജമൗലി മറുപടി നൽകി.
ജൂനിയർ എൻ.ടി.ആറിനൊപ്പം ഭൂമിക ചൗള, അങ്കിത, മുകേഷ് ഋഷി, നാസർ, രാഹുൽ ദേവ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'സിംഹാദ്രി' ബോക്സ് ഓഫിസിൽ വൻ വിജയമായിരുന്നു. പിന്നീട് തമിഴിൽ 'ഗജേന്ദ്ര' എന്ന പേരിലും കന്നഡയിൽ 'കാന്തീരവ' എന്ന പേരിലും ചിത്രം റീമേക്ക് ചെയ്തിരുന്നു.
Content Highlights: Director SS Rajamouli revealed his most violent career action sequence was shot in front of the Kerala Assembly. The sequence was filmed for the 2003 hit movie Simhadri starring Junior NTR. Rajamouli shared this memory during a promotional interview for Fahadh Faasil's film 'Don't Trouble The Trouble'. He spent around ten days in Kerala for the shoot, selecting Thiruvananthapuram as the story location where the protagonist migrates. Simhadri was later remade in Tamil as Gajendra and in Kannada as Kanthirava following its box office success.
Published: 02 Oct 2026, 06:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented