അഭിഷനെ വിവാഹവേദിയിൽവെച്ച് ശിവ കാർത്തികേയൻ സ്വർണമാല അണിയിക്കുന്ന ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

ടൂറിസ്റ്റ് ഫാമിലി എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകൻ അബിഷൻ ജീവിന്തിന്റെ വിവാഹമായിരുന്നു കഴിഞ്ഞദിവസം. ദീർഘകാല പ്രണയിനിയായ അഖില ഇളങ്കോവനാണ് വധു. വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ചെന്നൈയിലെ പോയസ് ഗാർഡനിലെ ഒരു വസതിയിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
ശിവകാർത്തികേയൻ, ശശികുമാർ, എം.എസ്. ഭാസ്കർ, സിമ്രാൻ, അനശ്വര രാജൻ, സൗന്ദര്യ രജനികാന്ത് എന്നിവർ അതിഥികളായി എത്തി. സ്വർണമാലയാണ് ശിവകാർത്തികേയൻ വിവാഹ സമ്മാനമായി അഭിഷനു നൽകിയത്. അഭിഷനെ വിവാഹവേദിയിൽവെച്ച് ശിവ കാർത്തികേയൻ സ്വർണമാല അണിയിക്കുന്ന ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. അമ്മയ്ക്കൊപ്പമാണ് അനശ്വര രാജൻ ചടങ്ങിനെത്തിയത്.
ടൂറിസ്റ്റ് ഫാമിലിയുടെ പ്രീ- റിലീസ് ഇവന്റിലാണ് അബിഷന്റെയും അഖിലയുടേയും പ്രണയം പരസ്യമായത്. അഖിലയെ അബിഷന്‍ വേദിയില്‍വെച്ച് പ്രൊപ്പോസ് ചെയ്തത് സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.
'ടൂറിസ്റ്റ് ഫാമിലി' വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. പിന്നാലെ, അബിഷന്‍ അഭിനയത്തിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. മദന്‍ സംവിധാനംചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് അബിഷന്‍ പ്രധാനവേഷത്തിലെത്തുന്നത്. അനശ്വര രാജന് ആണ് ചിത്രത്തില്‍ നായിക.
Content Highlights: Siva Karthikeyan Gifts Gold Necklace to Director Abishan Jeevinth on Wedding; Video Goes Viral
Published: 01 Nov 2025, 02:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented