വാഹനപകടത്തിൽ മരിച്ച നടൻ സന്തോഷ് നായർ ജീവിതത്തേയും മരണത്തേയും കുറിച്ച് പുലർത്തിയിരുന്ന കാഴ്ച്ചപ്പാടുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ സിനിമാ ഷൂട്ടിങ്ങുകൾക്കിടെ ഉണ്ടായ അപകടത്തെ കുറിച്ച് സംസാരിച്ചിരുന്നു. സാഹസിക രംഗങ്ങൾ ചെയ്യാൻ തനിക്ക് ഭയമില്ലെന്നും സിനിമയോട് അത്രയ്ക്കും അർപ്പണബോധമാണെന്നും സന്തോഷ് വ്യക്തമാക്കിയിരുന്നു. സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവിനെ കുറിച്ചും അദ്ദേഹം വാചാലനായിരുന്നു.
'ഞാൻ മരിച്ചുപോവണമെങ്കിൽ എന്റെ ആയുസ് തീർന്നിരിക്കണം. അതിനിപ്പോൾ ഞാൻ വീട്ടിനുള്ളിൽ ഇരുന്നാലും മതി. ഒരു ഫാൻ പൊട്ടിവീണാലും മതിയല്ലോ. നമ്മുടെ സമയം അവസാനിക്കണമെങ്കിൽ അതായാലും പോരെ. അപ്പോൾ ഒരു പ്രവർത്തി ചെയ്‌തോണ്ടിരിക്കുമ്പോൾ ആയാലെന്താ പ്രശ്‌നം. ഒരാൾ ഒരു കാര്യം വന്ന് ആവശ്യപ്പെട്ടാൽ നോ പറയാറില്ല. എന്നെക്കൊണ്ട് പറ്റുന്നതിന്റെ മാക്‌സിമം ചെയ്തു കൊടുക്കും. അതുകൊണ്ടാണ് ഇത് ചെയ്തൂടെ എന്ന് ഒരാൾ ചോദിക്കുമ്പോൾ ചെയ്യാം എന്ന് മറുപടി കൊടുക്കുന്നത്.'-സിനിമയിലെ സംഘട്ടന രംഗങ്ങൾ ചെയ്യുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് സന്തോഷ് നായരുടെ മറുപടി ഇങ്ങനെയായിരുന്നു.
ഓമനിക്കാൻ ഓർമ വയ്ക്കാൻ, സൈന്യം എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ്ങിനിടെയുണ്ടായ അനുഭവവും അദ്ദേഹം പങ്കുവെച്ചു. '1983-ലാണ് ഓമനിക്കാൻ ഓർമ വയ്ക്കാൻ എന്ന ചിത്രം ചെയ്തത്. അന്ന് ഫൈറ്റിനിടെ വീണപ്പോൾ സ്ലിപ്പായി. അവിടെ വെച്ചൊരാൾ സെറ്റാക്കി തന്ന കാൽ അതുപോലെ വർഷങ്ങളോളം നിന്നു. ഇപ്പോഴാണ് അതൊന്ന് ഷെയ്ക്കായി ഇളകിയത്. ഇത്രയും കൊല്ലം ഇതുവെച്ച് തന്നെയാണ് ചെയ്തത്. ഓടാൻ പറഞ്ഞാൽ ഓടും, ചാടാൻ പറഞ്ഞാൽ ചാടും.
സൈന്യം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ വെള്ളത്തിൽ എങ്ങനെ ചാടും എന്ന് ഹാജ ചോദിച്ചിരുന്നു. ചാടുന്ന ഒരുത്തനെ കാണിച്ചു തരാമെന്ന് ജോഷിയേട്ടൻ പറഞ്ഞു. കൈയ്യിൽ തോക്കുണ്ട്. ഒരാളേയും കൊണ്ടുവേണം വെള്ളത്തിൽ ചാടാൻ. ഇത് ചെയ്തൂടെ എന്ന് ജോഷിയേട്ടൻ ചോദിച്ചപ്പോൾ ചെയ്യാം എന്നായിരുന്നു എന്റെ മറുപടി.'-സന്തോഷ് നായർ അന്ന് അഭിമുഖത്തിൽ പറഞ്ഞു.
Content Highlights: Reflections on the philosophical view of life and death by Santhosh Nair., Insights into his dedication to cinema and performing stunt scenes.
Published: 05 May 2026, 02:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented