ഇരുവരും തമ്മിലുള്ള വിവാഹമോചന കേസ് നിലവിൽ ചെന്നൈ കുടുംബ കോടതിയുടെ പരിഗണനയിലാണ്. ആരതിക്ക് പ്രതിമാസം 3 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകാൻ കോടതി രവി മോഹന് നിർദേശം നൽകിയിരുന്നു.

നടൻ രവി മോഹനെതിരെ പരോക്ഷവിമർശനവുമായി മുൻഭാര്യ ആരതി രവി. രവിയും ഗായിക കെനീഷ ഫ്രാൻസിസും ഒന്നിച്ച് പുകവലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ആരതിയുടെ പ്രതികരണം വന്നിരിക്കുന്നത്. സൂര്യയേക്കാളും അജിത്തിനേക്കാളുമെല്ലാം മികച്ച നടൻ എന്നാണ് രവി മോഹനെ അവർ വിശേഷിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആരതിയുടെ പരിഹാസം.
ഏതാനും ദിവസങ്ങൾക്കുമുൻപാണ് രവി മോഹനും കെനീഷയും ഒരുമിച്ചിരുന്ന് പുകവലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇരുവരും കഞ്ചാവാണ് ഉപയോഗിച്ചതെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രവിക്കെരെ കടുത്ത വിമർശനമാണ് പ്രേക്ഷകരിൽ നിന്നുണ്ടായത്. ഇതിനുപിന്നാലെയാണ് ആരതിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയും എത്തിയത്. "സൂര്യ, അജിത്ത്, വിക്രം, കമൽ എന്നിവരേക്കാളൊക്കെ എന്റെ ജീവിതത്തിൽ വന്ന ഒരുത്തൻ കാഴ്ചവെച്ചൊരു അഭിനയമുണ്ട്. അതിന് ഓസ്കർ അവാർഡുതന്നെ കൊടുക്കാം ഡാ" എന്നാണ് ആരതി കുറിച്ചത്.
ഇക്കഴിഞ്ഞ മേയ് മാസത്തിൽ ആരതിക്കെതിരെ രവി മോഹൻ വാർത്താസമ്മേളനം നടകത്തുകയും വൈകാരികമായി സംസാരിക്കുകയും ചെയ്തിരുന്നു. കടുത്ത അപമാനം സഹിച്ചാണ് താൻ ആരതിക്കൊപ്പം ജീവിച്ചതെന്നും വർഷങ്ങളായി തന്നെ ഒരു അടിമയെ പോലെയാണ് കണക്കാക്കിയിരുന്നതെന്നും താരം പറഞ്ഞിരുന്നു. ഇതെല്ലാം ജനങ്ങളുടെ സഹതാപം നേടിയെടുക്കാനുള്ള തന്ത്രമായിരുന്നുവെന്ന് ആരോപിക്കുന്നതാണ് ആരതിയുടെ പുതിയ കുറിപ്പ്. ഇരുവരും തമ്മിലുള്ള വിവാഹമോചന കേസ് നിലവിൽ ചെന്നൈ കുടുംബ കോടതിയുടെ പരിഗണനയിലാണ്. ആരതിക്ക് പ്രതിമാസം 3 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകാൻ കോടതി രവി മോഹന് നിർദേശം നൽകിയിരുന്നു.
Also Read: 'ആരതിയുമായുള്ള വിവാഹമോചനംവരെ സിനിമയിലേക്കില്ല'; തീരുമാനം പിൻവലിക്കുന്നതായി രവി മോഹൻ
രണ്ട് ദിവസങ്ങൾക്ക് മുൻപ് രവി മോഹനും കെനീഷയും ഒരുമിച്ചിരുന്ന് പുകവലിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. തുടർന്ന് രവി മോഹനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. കഞ്ചാവാണ് ഇരുവരും പുകച്ചുതള്ളുന്നതെന്നാണ് വിമർശകർ ആരോപിച്ചത്. വീഡിയോ പുറത്തുവന്നതിനു പിന്നാലെ രവിയെ മുൻപ് പിന്തുണച്ചവർപോലും തള്ളുകയാണെന്നാണ് സോഷ്യൽ മീഡിയാ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. രവി മോഹനോടുള്ള ബഹുമാനം നഷ്ടപ്പെട്ടെന്ന തരത്തിലുള്ളതാണ് പല പ്രതികരണങ്ങളും.
Content Highlights: Following the controversy surrounding a viral video of actor Ravi Mohan and singer Kenishaa Francis, his ex-wife Aarti Ravi took a sarcastic swipe at him on Instagram, mockingly declaring his real-life performance worthy of an Oscar over legends like Suriya and Ajith.
Published: 10 Sept 2026, 02:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented