പതിനഞ്ചാമത് രാമു കാര്യാട്ട് അവാര്ഡ് വേദിയും സമയവും പ്രഖ്യാപിക്കപ്പെട്ടു. എല്ലാത്തവണത്തേയും പോലെ താര നിബിഡമായ ചടങ്ങാണ് സംഘാടകര് പ്രേക്ഷകര്ക്ക് വേണ്ടിയൊരുക്കുന്നത്. കഴിമ്പ്രം തീരദേശ ഗ്രാമവികസന ധനശേഖരാര്ത്ഥമാണ് ഈ വര്ഷത്തെ അവാര്ഡ് സംഘടിപ്പിക്കുന്നത്. അവാര്ഡ് നിശയില് നിന്നു പിരിഞ്ഞു കിട്ടുന്ന തുക മുഴുവന് ചാരിറ്റിക്ക് വേണ്ടി മാറ്റി വയ്ക്കും. ജനകീയ സൗഹൃദ വേദിയുടെ നേതൃത്വത്തില് കഴിമ്പ്രം ഉള്പ്പെടുന്ന തീരദേശ മേഖലയുടെ വികസനം ആണ് ലക്ഷ്യം വയ്ക്കുന്നത്.
ഇത് പതിനഞ്ചാമത്തെ തവണയാണ് മലയാള സിനിമയുടെ ചരിത്ര താളുകള് കുറിച്ച മഹാനായ സംവിധായകന്റെ പേരിലുള്ള അവാര്ഡ് വിതരണത്തിന് ജനം സാക്ഷ്യം വഹിക്കുന്നത്. കോവിഡ് കാലത്ത് നിര്ത്തി വച്ചിരുന്നു എങ്കിലും പൂര്വാധികം ഭംഗിയായി ഇക്കുറി അവാര്ഡ് ചടങ്ങ് നടത്താന് തന്നെയാണ് തീരുമാനം. ടോവിനോ തോമസ്, ജോജു ജോര്ജ്, ആസിഫ് അലി, ഉണ്ണി മുകുന്ദന്, ഗോകുല് സുരേഷ്, ആന്റണി പെപ്പെ, സൗബിന് ഷാഹിര്, േബസില് ജോസഫ്, അര്ജുന് അശോകന്, ഷൈന് നിഗം, റോഷന്, വിനീത് ശ്രീനിവാസന് തുടങ്ങി ഒരു വലിയ താരനിര ചടങ്ങിന് സന്നിഹിതരാകുമെന്നു പ്രതീക്ഷിക്കുന്നു.
ജീവകാരുണ്യപ്രവര്ത്തനങ്ങളും കുട്ടികളുടെ വിദ്യഭ്യാസവും സ്ത്രീകളുടെ ഉന്നമനവും ആണ് രാമു കാര്യാട്ട് അവാര്ഡിന്റെ സംഘാടകര് ജനകീയ സൗഹൃദ വേദി ലക്ഷ്യം വയ്ക്കുന്നത്. തീരദേശ മേഖലക്ക് വേണ്ട മെഡിക്കല് എക്യുപ്മെന്റ്സ്, വാട്ടര് ബെഡ് മെഡിക്കല് ചെയര്, വീല് ചെയര്, വിദ്യാര്ത്ഥികള്ക്കായ് നോട്ട് പുസ്തകങ്ങള് തുടങ്ങിയവയുടെ വിതരണം നടക്കും. കൂടാതെ സൗജന്യ ട്യൂഷന് സ്പോക്കണ് ഇംഗ്ളീഷ് ക്ലാസ് തുടങ്ങിയവയ്ക്കും നേതൃത്വം നല്കുമെന്ന് സംഘാടകര് അറിയിച്ചു.
കായിക മേഖലയില് വിദ്യാര്ത്ഥികള്ക്ക് സ്പോര്ട്സില് പ്രത്യേകം പരിശീലനവും കായിക ഉപകരണങ്ങള് വിതരണം ചെയ്യല്, സ്കില്ഡ് പ്ലയേഴ്സിനെ കണ്ടെത്തി പ്രാഫഷണല് കോച്ച് മാരില് നിന്ന് പ്രത്യകം പരിശീലനം ഒരുക്കുക തുടങ്ങിയ കാര്യങ്ങള്ക്കും സംഘടന നേതൃത്വം നല്കും.
തീരദേശ മേഖലയുടെ ഉന്നമനത്തിനു വേണ്ടി തൊഴിലധിഷ്ടിത പി എസ് സി കോച്ചിങ്ങ് ക്യാമ്പുകള് തുടങ്ങാനും പദ്ധതിയുണ്ട്. വരള്ച്ച അനുഭവപ്പെടുന്ന മാസങ്ങളില് ഫുഡ് കിറ്റുകള് തീരദേശ മേഖലയില് വിതരണം ചെയ്യാനും സംഘടന മുന്കൈ എടുക്കും. വനിതകള്ക്ക് സ്വയം തൊഴില് നല്കുന്ന സംരഭങ്ങള്ക്ക് നേതൃത്വം നല്കുകയും നാടക നടന് കഴിമ്പ്രം വിജയന്റെ പേരില് നാടക കളരികള് ആരംഭിച്ച് പ്രാഫഷണല് ടീമിന് നേതൃത്വം നല്കുമെന്നും സംഘാടകര് അറിയിച്ചു.
Content Highlights: ramu kariat awards kazhimbram coastal village development
Published: 04 Apr 2023, 12:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented