ന്യൂഡൽഹി: സ്‌ക്രീനിൽ പ്രായം കുറഞ്ഞ നായികമാർക്കൊപ്പം പ്രണയരംഗങ്ങളിൽ അഭിനയിക്കുന്നത് നിർത്തിയതിന്റെ കാരണം തുറന്നു പറഞ്ഞ് ഷാരൂഖ് ഖാൻ. 'കിങ്' എന്ന പുതിയ ചിത്രത്തിലെ 'ഡാഡി കൂൾ' എന്ന പുതിയ ഗാനത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു ഷാരൂഖ് മനസ്സ് തുറന്നത്.
'ഞാൻ ഒരു സിനിമ ചെയ്യുകയായിരുന്നു. കരണിന് (ജോഹർ) അതിനെക്കുറിച്ച് അറിയാം. സിനിമയുടെയോ നായികയുടെയോ പേര് ഞാൻ പറയുന്നില്ല. അവളോടുള്ള എന്റെ പ്രണയം തുറന്നുപറയുന്ന ഒരു രംഗം ചെയ്യുകയായിരുന്നു; അപ്പോഴാണ്, 'നാളെ രാവിലത്തേക്കുള്ള കണക്കിന്റെ ഹോംവർക്ക് ചെയ്തല്ലോ അല്ലേ മോളേ?' എന്ന് ചോദിക്കാൻ തോന്നിയത്. പെൺകുട്ടികളും ഞാനും തമ്മിലുള്ള പ്രായവ്യത്യാസം അത്രത്തോളം വലുതായതുകൊണ്ടാണ് ഞാൻ എന്റെ പ്രായത്തിനൊത്ത വേഷങ്ങൾ ചെയ്തുതുടങ്ങിയത്. എന്റെ ഇപ്പോഴത്തെ പ്രായമായ അറുപത്തൊന്നിന് അനുസരിച്ചുള്ള വേഷങ്ങൾ ചെയ്യണമെന്ന് എനിക്ക് തോന്നിത്തുടങ്ങി. അറുപത്തൊന്ന് വയസ്സുള്ള ഒരാൾക്ക് എത്രത്തോളം 'കൂൾ' ആയിരിക്കാൻ കഴിയുമോ അത്രത്തോളം കൂൾ ആയിരിക്കുക,' ഷാരൂഖ് പറഞ്ഞു. പ്രായത്തിനൊത്ത വേഷങ്ങൾ ചെയ്യുന്നത് കഥാപാത്രത്തെയും സംഭാഷണങ്ങളെയും കൂടുതൽ സ്വാഭാവികമാക്കുമെന്നും അതോടൊപ്പം വ്യത്യസ്തനായ ഒരു നായകനെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ സഹായിക്കുമെന്നും ഷാരൂഖ് ഖാൻ വിശദീകരിച്ചു. അറുപതാം വയസ്സിലും ഞാൻ ഒരു ഹീറോ ആണെന്ന് തെളിയിക്കാനും എന്റെ പ്രായത്തിനൊത്ത വേഷം ചെയ്യാനും കഴിയുമോ എന്നറിയാൻവേണ്ടി മാത്രമാണ് കിങ് ചെയ്തതെന്നും നേരത്തെ നരച്ച മുടിയായിരുന്നുവെന്നും ഇപ്പോൾ ഡൈ ചെയ്തിട്ടുണ്ടെന്നും ഷാരൂഖ് തമാശയായി പറഞ്ഞു.
'ലോകത്തിലെ എല്ലാ പെൺകുട്ടികൾക്കും, 'എന്റെ അച്ഛൻ ഇങ്ങനെയായിരിക്കണം' എന്ന് തോന്നണം' - കിങ്ങിൽ അഭിനയിക്കുന്ന മകൾ സഹാനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഷാരൂഖ് പറഞ്ഞു. ചിത്രം
ഡിസംബർ 24-ന് തിയേറ്ററുകളിലെത്തും. സിദ്ധാർത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, റാണി മുഖർജി, ജാക്കി ഷറോഫ്, അർഷാദ് വാർസി, രാഘവ് ജുയാൽ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്.
Content Highlights: Shah Rukh Khan explained why he stopped doing romantic scenes with much younger actresses., He discussed his role in the upcoming movie 'King' releasing on December 24., SRK emphasized playing age-appropriate roles at 61 for more natural performances., The film features an ensemble cast directed by Siddharth Anand.
Published: 29 Nov 2026, 01:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented