നിയന്ത്രണങ്ങൾക്കിടയിലും ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ അപകടകരമായ വായു മലിനീകരണത്താൽ ശ്വാസംമുട്ടുകയാണ് ഡൽഹി നഗരം. ഈ സാഹചര്യത്തിൽ എയർ ക്വാളിറ്റി ഇൻഡെക്സിനെ (AQI) കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചിരിക്കുകയാണ് ഡൽഹിയിൽ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്ന നടി വാണി കപൂർ. ചൊവ്വാഴ്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വായു മലിനീകരണത്തെക്കുറിച്ചുള്ള തൻ്റെ ആശങ്കകൾ അവർ അറിയിച്ചത്.

To advertise here,

"ഡൽഹിയിലെ എക്യുഐ 447-ൽ എത്തിയപ്പോഴാണ് ഇന്ന് ഉണർന്നത്, ഇത് ഇന്ന് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണ്. ഒരുപക്ഷേ അടുത്ത വർഷം, നമ്മൾ ശ്വസിക്കുന്ന വായുവിനെ മലിനമാക്കാതെ ആഘോഷിക്കാൻ ഒരു വഴി കണ്ടെത്താനാകും." ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വാണി ഇങ്ങനെ കുറിച്ചു.

ഡൽഹിയിലെ 447 എന്ന എക്യുഐ 'ഗുരുതരം' എന്ന വിഭാഗത്തിലാണ് പെടുന്നത്. ഇത് ആരോഗ്യമുള്ളവരെപ്പോലും ബാധിക്കുകയും നിലവിൽ രോഗങ്ങളുള്ളവരെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കനുസരിച്ച്, 401-നും 500-നും ഇടയിലുള്ള എക്യുഐ ഗുരുതരമായി കണക്കാക്കപ്പെടുന്നു.

ഈ വർഷമാദ്യം, 'ദ ബുച്ചർ ഓഫ് ബനാറസ്' എന്ന നോവലിൻ്റെ ആവിഷ്കാരമായ 'മണ്ഡല മർഡേഴ്സ്' എന്ന വെബ് സീരീസിലൂടെ വാണി കപൂർ ഒടിടിയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. വൈഭവ് രാജ് ഗുപ്ത, സർവീൻ ചൗള, രഘുബീർ യാദവ്, ശ്രിയ പിൽഗാവോങ്കർ എന്നിവരും ഈ സീരീസിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. നവജ്യോത് ഗുലാത്തി സംവിധാനം ചെയ്യുന്ന 'ബദ്തമീസ് ഗിൽ' ആണ് വാണിയുടെ അടുത്ത ചിത്രം. ഈ സിനിമയിൽ അപർശക്തി ഖുറാന, പരേഷ് റാവൽ, ഷീബ ചദ്ദ, റിച്ചാർഡ് ഭക്തി ക്ലീൻ, മോണിക്ക ചൗധരി എന്നിവരും അഭിനയിക്കുന്നു.