ഐറിഷ് സംസ്കാരത്തെ നാടോടി സംഗീതത്തിന്റെ വൈവിധ്യങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് 'കെൽറ്റിക് ഉട്ടോപ്യ.

ചരിത്രവും, സംസ്‌കാരവും, സാമൂഹിക മാറ്റങ്ങളും സംഗീത പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രങ്ങളുമായി 18-ാമത് അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേള(IDSFFK) യിലെ 'സൗൻഡ്സ്കേപ്പ്' വിഭാഗം. ഡെന്നിസ് ഹാർവിയും ലാർസ് ലൊവനും സംവിധാനം ചെയ്‌ത 'കെൽറ്റിക് ഉട്ടോപ്യ', വാൾട്ടർ ഫസാനോയുടെ ‘നിനോ- അൺ ഫിലിം സു നിനോ റോട്ട’, തമ്ര ഡേവിസിൻ്റെ 'ദി ബെസ്റ്റ് സമ്മർ', ഫിലിപ്പ് ബെസിയ അവതരിപ്പിക്കുന്ന 'വി ആർ ദി ഓർകസ്ട്ര' എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുക.
ഐറിഷ് സംസ്കാരത്തെ നാടോടി സംഗീതത്തിന്റെ വൈവിധ്യങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് 'കെൽറ്റിക് ഉട്ടോപ്യ. ‘ദി മേരി വാലോപ്പേഴ്സ്’, ‘പൂർ ക്രീച്ചർ’, ‘ലാങ്കം’ തുടങ്ങിയ പ്രശസ്തരായ കലാകാരന്മാരും പങ്ക്, ഹിപ്-ഹോപ്പ് പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും ഇതിൽ അണിനിരക്കുന്നു.
സംഗീത പാരമ്പര്യത്തെക്കുറിച്ചുള്ള പര്യവേക്ഷണമാണ് ‘നിനോ- അൺ ഫിലിം സു നിനോ റോട്ട’യുടെ പശ്ചാത്തലം. ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസ സംഗീതസംവിധായകൻ നിനോ റോട്ടയുടെ വ്യക്തിപരവും കലാപരവുമായ ലോകമാണ് ചിത്രം
അടയാളപ്പെടുത്തുന്നത്.
1995-ലെ ഐതിഹാസികമായ ‘സമ്മർസോൾട്ട്’ ടൂറിനെക്കുറിച്ചുള്ള ഓർമ്മകൾ പുതുക്കുന്ന ചിത്രമാണ് അമേരിക്കൻ ‘ദി ബെസ്റ്റ് സമ്മർ’. ‘ബീസ്റ്റി ബോയ്‌സ്’, ‘സോണിക് യൂത്ത്’, ‘ഫൂ ഫൈറ്റേഴ്‌സ്’ തുടങ്ങിയ ആൾട്ടർനേറ്റീവ് റോക്ക് ഇതിഹാസങ്ങളുടെ ഊർജ്ജസ്വലതയും ആവേശവും സൗഹൃദവും ഒപ്പിയെടുക്കുകയാണ് ഈ ചിത്രം.
Also Read: വിദേശ, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ അനുമതി വേണം; IDSFFK വിവാദത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ
80 സംഗീതജ്ഞർ എങ്ങനെ ഒറ്റ സംഗീത ശരീരമായി മാറുന്നു എന്നവതരിപ്പിക്കുകയാണ് പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരൻ ഫിലിപ്പ് ബെസിയ സംവിധാനം ചെയ്ത ‘വി ആർ ദി ഓർക്കസ്ട്ര’ എന്ന ചിത്രത്തിലൂടെ. പാരീസ് ഓർക്കസ്ട്രയുടെ അകത്തളങ്ങളിലേക്കുള്ള യാത്രയാണ് ചിത്രം. സംഗീതം തത്സമയം രൂപം കൊള്ളുമ്പോഴുള്ള കടുത്ത വെല്ലുവിളികളെ മനോഹരമായി ചിത്രം അവതരിപ്പിക്കുന്നു.
Content Highlights: The 'Soundscape' package at the 18th International Documentary and Short Film Festival of Kerala (IDSFFK) will showcase four acclaimed international music documentaries, including Celtic Utopia and Nino - Un Film Su Nino Rota, exploring culture, history, and social change through music.
Published: 24 Sept 2026, 05:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented