മേളയുടെ ഭാഗമായി, മികച്ച ഡോക്യുമെന്ററി ഛായാഗ്രഹണത്തിനുള്ള 'ശശി ആനന്ദ് മെമ്മോറിയൽ അവാർഡ്' അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി കുടുംബം ഏർപ്പെടുത്തിയിട്ടുണ്ട്.

വിഖ്യാത ഇന്ത്യൻ ഡോക്യുമെന്ററി സംവിധായകനും ഛായാഗ്രാഹകനുമായ ശശി ആനന്ദിനുള്ള ആദരമായി അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങൾ 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK)യിൽ പ്രദർശിപ്പിക്കും. ദി കംപാഷനേറ്റ് ഐ, എ ട്രിബ്യൂട്ട് റ്റു ശശി ആനന്ദ് എന്ന വിഭാഗത്തിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുക.
കൊൽക്കത്തയിലെ സാധാരണക്കാരായ തൊഴിലാളികളുടെ കഠിനമായ ജീവിത സാഹചര്യങ്ങളെയും അവർ അനുഭവിക്കുന്ന ചൂഷണങ്ങളെയും കുറിച്ച് സംസാരിക്കുന്ന ബംഗാളി ഡോക്യുമെന്ററി ചിത്രം 'ഹൗ മച്ച് ലോങ്ങർ', കൊൽക്കത്തയിലെ കൈവണ്ടി റിക്ഷാ തൊഴിലാളികളുടെ ദുരിത ജീവിതവും സർക്കാർ നിരോധനം മൂലം ഉടലെടുത്ത ഉപജീവന പ്രതിസന്ധിയും ചർച്ച ചെയ്യുന്ന ചിത്രം 'മാൻ വേഴ്സസ് മാൻ' എന്നിവയാണ് മേളയിൽ പ്രദർശിപ്പിക്കുക. 1989 ൽ പുറത്തിറങ്ങിയ 'ഹൗ മച്ച് ലോങ്ങർ', 1990 ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ഛായാഗ്രഹണത്തിൽ ബിരുദം നേടിയ ശശി ആനന്ദ് ഡോക്യുമെന്ററി സംവിധായകൻ, ചലച്ചിത്ര ഛായാഗ്രാഹകൻ എന്നീ മേഖലകളിൽ അതുല്യ സംഭാവനകൾ നൽകി. ഇന്ത്യൻ സോഷ്യൽ-റിയലിസ്റ്റ് ഡോക്യുമെന്ററി പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായ അദ്ദേഹം പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതം ക്യാമറയിൽ പകർത്തിയാണ് ശ്രദ്ധേയനായത്.
Also Read: IDSFFK പ്രതിസന്ധി കഴിഞ്ഞ ചലച്ചിത്രമേളയ്ക്ക് സമാനം; അനുമതി കിട്ടാത്തതിന് കാരണമറിയില്ല-മന്ത്രി
മേളയുടെ ഭാഗമായി, മികച്ച ഡോക്യുമെന്ററി ഛായാഗ്രഹണത്തിനുള്ള 'ശശി ആനന്ദ് മെമ്മോറിയൽ അവാർഡ്' അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി കുടുംബം ഏർപ്പെടുത്തിയിട്ടുണ്ട്. 25,000 രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് ഈ പുരസ്കാരം.
Content Highlights: The 18th International Documentary and Short Film Festival of Kerala (IDSFFK) will honor late documentary filmmaker and cinematographer Shashi Anand under 'The Compassionate Eye' segment by screening two of his social-realist works, How Much Longer and Man Versus Man, alongside the institution of a dedicated award in his memory.
Published: 24 Sept 2026, 05:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented