ഇന്ത്യൻ സിനിമയിലെ മുതിർന്ന ചലച്ചിത്ര നിർമാതാക്കളിൽ ഒരാളായ ദസരി നാരായണ റാവുവിന്റെ ജന്മദിനമായ മേയ് നാലിന് തെലുങ്ക് ഫിലിം ഡയറക്ടേഴ്സ് അസോസിയേഷ(ടിഎഫ്ഡിഎ)ന്റെ നേതൃത്വത്തിൽ സംവിധായകദിനം ആചരിച്ചു. സംവിധായകൻ, എഴുത്തുകാരൻ, നിർമാതാവ്, അഭിനേതാവ്, ഉപദേഷ്ടാവ് എന്നീ നിലകളിൽ സിനിമയ്ക്ക് നാരായണ റാവു നൽകിയ മഹത്തായ സംഭാവനകളുടെ ആദരസൂചകമായാണ് അദ്ദേഹത്തിന്റെ ജന്മദിനം സംവിധായകദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

To advertise here,

ടിഎഫ്ഡിഎ പ്രസിഡന്റ് വി.എൻ. ആദിത്യ, ജനറൽ സെക്രട്ടറി പി.വി. രാമ റാവു, ട്രഷറർ സായ് രാജേഷ് എന്നിവർ നേതൃത്വം നൽകി. കലായിക ഫൗണ്ടേഷന്റെ ബാനറിൽ നാരായണയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി സംവിധായകരുടേയും ഛായാഗ്രാഹകരുടേയും സംഘടനയിലെ അംഗങ്ങൾ ചടങ്ങിന്റെ ഭാഗമായി. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ അംഗീകരിച്ചുകൊണ്ട് നിർമാതാവ് ആർ. ബാൽക്കിക്ക് 2026-ലെ ദസരി ദേശീയ അവാർഡ് സമ്മാനിച്ചു.

ചലച്ചിത്രനിർമ്മാണത്തിലെ ഉയർന്നുവരുന്ന പ്രതിഭകളെ ആദരിക്കാനായി ദസരി നവാഗത സംവിധായകനുള്ള അവാർഡ് റാം ജഗദീഷിനും സമ്മാനിച്ചു. ചടങ്ങിൽ സംസാരിച്ച നടൻ മോഹൻ ബാബു, സൃഷ്ടിപരമായ മികവിനെ ആഘോഷിക്കുകയും ഭാവി തലമുറയിലെ ചലച്ചിത്ര പ്രവർത്തകർക്ക് പ്രചോദനം നൽകുകയും ചെയ്യുന്ന അർഥവത്തായ പരിപാടികൾ സംഘടിപ്പിച്ചതിന് തെലുങ്ക് ചലച്ചിത്ര വ്യവസായത്തെ അഭിനന്ദിച്ചു. വാർത്താ പ്രചാരണം: പി. ശിവപ്രസാദ്.