കൊച്ചി: നടനും നിരവധി കവർ സോങ്ങുകളിലൂടെ ശ്രദ്ധേയനുമായ അക്ഷയ് അജിത്ത് സംവിധാനം ചെയ്ത് നായകനായി എത്തുന്ന പുതിയ ചിത്രം 'ദിൽ' ബെംഗളൂരുവിൽ ചിത്രീകരണം ആരംഭിച്ചു. പ്രണയത്തിനും പ്രതികാരത്തിനുമിടയിലെ പോരാട്ടമാണ് ചിത്രം പറയുന്നത്.

To advertise here,

'മനുഷ്യബന്ധങ്ങളിലെ വിശ്വാസവും അവിശ്വാസവുമൊക്കെ പ്രമേയമായി വരുന്ന 'ദിൽ' ഇമോഷണൽ സസ്‌പെൻസ് ത്രില്ലറാണ്', സംവിധായകൻ അക്ഷയ് അജിത്ത് പറഞ്ഞു. വിശ്വസിച്ച ഒരാളിൽ നിന്നുള്ള വഞ്ചന മറ്റൊരാളുടെ ജീവിതത്തെ എത്രമാത്രം തീവ്രമായി ബാധിക്കുമെന്ന യാഥാർഥ്യമാണ് ചിത്രം ചൂണ്ടിക്കാട്ടുന്നതെന്ന് സംവിധായകനും ചിത്രത്തിലെ നായകനുമായ അക്ഷയ് അജിത്ത് വ്യക്തമാക്കി.

മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന അക്ഷയ് അജിത്ത് മലയാളം, തമിഴ് ഗാനങ്ങളുടെ കവർ സോങ്ങുകൾ ഒരുക്കി ദക്ഷിണേന്ത്യയിൽ അറിയപ്പെടുന്ന ഗായകൻ കൂടിയാണ്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കു പുറമെ ഒട്ടേറെ നടീനടന്മാരെയും ഉൾപ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. ബെംഗളൂരുവും കേരളവുമാണ് പ്രധാന ലൊക്കേഷനുകൾ. 28-ന് കൊച്ചിയിൽ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ പി.ആർ.ഒ: പി.ആർ. സുമേരൻ.